മലയാളത്തിന്റെ പ്രിയതാരം ആസിഫലി നായകനായി എത്തിയഅനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് സിനിമയിലൂട നായികയായി അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് രജിഷ വിജയൻ. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം രജിഷ നേടിയിരുന്നു.
അനുരാഗ കരിക്കിൻവെള്ളത്തിന്റെ സൂപ്പർ വിജയത്തോടെ രജിഷ വിജയൻ പിന്നീട് ജൂൺ, സ്റ്റാന്റ് അപ്പ്, ഫൈനൽസ് തുടങ്ങിയ സിനിമകളിലൂട ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ശക്തമായ അരങ്ങേറ്റമാണ് രജിഷ നടത്തിയത്.
യുവ സൂപ്പർതാരം ധനുഷ് നായകനായ കർണൻ എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെ ആയിരുന്നു തമിഴകത്തേക്കുള്ള രജിഷയുടെ അരങ്ങേറ്റം. ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ളത്തിൽ കൂടിത്തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കഴിഞ്ഞ രജിഷ വിജയൻ ഇതിനോടകം ഒത്തിരി സിനിമകൾ ചെയ്തു.
ഇപ്പോഴിതാ സിനിമയിലെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് രജിഷ. സിനിമയുടെ ജനപ്രീതി പ്രവചിക്കാൻ ആർക്കും കഴിയില്ല. കഥ നന്നായാൽ മാത്രം ആ സിനിമ നന്നാകണമെന്നില്ല തിരക്കഥ,പശ്ചാത്തല സംഗീതം,സംഭാഷം,സഹതാരങ്ങൾ,റിലീസ് സമയത്തെ കാലാവസ്ഥ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നന്നായി വരുമ്പോൾ മാത്രമേ സിനിമയും കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയുള്ളുവെന്ന് താരം ഗൃഹലക്ഷ്മിയോട് പ്രതികരിച്ചു.
കഥ കേൾക്കുമ്പോൾ പുതുമയും കഥാപാത്രത്തിൽ വ്യത്യസ്തതയും മാതമേ താൻ ഇപ്പോൾ കൂടുതലും നോക്കാറുള്ളു, ബാക്കിയെല്ലാം ഭാഗ്യം പോലെ കടന്നു വരുന്ന ഘടകങ്ങളാണ്. ഇപ്പോൾ ാരവിലെ നാല് മണിക്ക് എഴുന്നേറ്റ് തയ്യാറാകനൊന്നും മടിയില്ല, പഠിക്കുന്ന കാലത്ത് വലിയ മടിയായയിരുന്നു. ഒരുപാട് പേരുടെ പ്രയത്‌നം ആലോചിക്കുമ്പോൾ നേരത്തെ എത്തുന്നതിന് പ്രാധാന്യം നൽകുമെന്നും രജിഷ പറയുന്നു. നമ്മൾ കാരണം ആരും കാത്തിരുന്ന് മുഷിയരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും താരം വിശദീകരിച്ചു.
സെറ്റിലെ ഏതെങ്കിലും ഡിപ്പാർട്ട്‌മെന്റിൽ എന്തെങ്കിലും പ്രശ്‌നം വന്നാൽ ചിത്രീകരണം കൂടുതൽ വൈകും. സമയമാറ്റം നിർമ്മാതാവിന് വലിയ നഷ്ടമുണ്ടാക്കും. അതൊഴിവാക്കാൻ എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.
കൂടാതെ, സിനിമയിലെ പ്രതിഫലം മുൻപ് അഭിനയിച്ച സിനിമയുടെ വിജയം, സാറ്റലൈറ്റ് റേറ്റ്, ഒടിടി റേറ്റ്, എന്നീ കാര്യങ്ങളിലൂടെയാണ് നിശ്ചയിക്കുന്നത്. താൻ പുതിയ നായകനൊപ്പം അഭിനയിച്ചപ്പോൾ അവരെക്കാൾ ഉയർന്ന വേതനം തനിക്ക് കിട്ടിയിട്ടുണ്ടെന്നും രജിഷ പറയുന്നു.
എന്നാൽ, ഫഹദിക്കയുടേയും ആസിഫിക്കയുടേയും കൂടെ താൻ അഭിനയിച്ചപ്പോൾ അങ്ങനെയായിരുന്നില്ല. സിനിമ ബിസിനസുകൂടിയാണെന്നും താരം വിശദീകരിച്ചു.