ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഒരമ്മയാവാന്‍ സാധിച്ചത്, അമ്മയുടെ സ്‌നേഹം അമൂല്യമെന്ന് ലേഖ ശ്രീകുമാര്‍, കിടിലന്‍ കമന്റുമായി പ്രേക്ഷകര്‍

2053

വര്‍ഷങ്ങളായി മലയാള സംഗീത രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ശാസ്ത്രീയ സംഗീതഞ്ജനും പിന്നണി ഗായകനും സംഗീത സംവിധായകനും ആണ് എംജി ശ്രീകുമാര്‍. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിന്‍രെ ജനനം. പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാര്‍ ഗോപാലനും അമ്മ ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയുമാണ്.

Advertisements

പ്രശസ്തരായവര്‍ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെയാണ് എംജി ശ്രീകുമാര്‍ സംഗീത കൊടുമുടി കയറിയത്. ലേഖാ ശ്രീകുമാറാണ് അദ്ദേഹത്തിന്റെ ഭാര്യ. വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗെദറിന് ഒടുവില്‍ ആയിരുന്നു ഇരുവരും വിവാഹിതര്‍ ആയത്.

Also Read: ഞാന്‍ ഓക്കെയാണ്, എല്ലാവരും സുഖമായിരിക്കുന്നു, വലിയ പ്രശ്‌നങ്ങളൊന്നുമില്ല, അപകടത്തിന് ശേഷം പ്രതികരിച്ച് ദ കേരള സ്റ്റോറി നായിക

ഇന്ന് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ലേഖ. ലേഖ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ലേഖ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത് അമ്മയാവാന്‍ കഴിഞ്ഞതാണെന്ന് മാതൃദിനത്തോട് അനുബന്ധിച്ചുള്ള പോസ്റ്റില്‍ പറയുന്നു. മാതൃവാത്സല്യം ഏങ്ങുമുണ്ടെന്നും അമ്മയുടെ സ്‌നേഹം അമൂല്യമാണെന്നും തന്റെ അമ്മയോടൊപ്പം ജീവിച്ച നാളുകളാണ് ഏറ്റവും സുന്ദരമെന്നും ലേഖ പറയുന്നു.

Also Read: ചിലപ്പോൾ ആരും എന്നെ അംഗീകരിക്കില്ല; ഒരു കുടുംബവും എന്നെ അംഗീകരിക്കില്ല; തുറന്ന് പറഞ്ഞ് ഉർഫി ജാവേദ്‌

എല്ലാവര്‍ക്കും മാതൃദിനാശംസകളും ലേഖ നേര്‍ന്നു. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റ് ചെയ്തത.് ലേഖ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണെന്നും അമ്മ സ്‌നേഹത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്നും ചിലര്‍ കുറിച്ചു.

Advertisement