ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.
ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.
സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മഞ്ജു സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു റോള്‍ മോഡലായിരുന്നുവെന്നും എന്നാല്‍ മഞ്ജുവാകാന്‍ ഇറങ്ങിത്തിരിച്ച് ഒത്തിരി പെണ്‍കുട്ടികളുടെ ജീവിതം നശിച്ചുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
സിനിമയില്‍ അവസരം കിട്ടാന്‍ കീഴ്‌പെടുന്നവര്‍ ഒത്തിരിയാണ്. അങ്ങനെയൊന്നുമില്ലെന്ന് പലരും പറയുന്നുണ്ടെങ്കിലും ശരിക്കും ഉണ്ടെന്നുതന്നെയാണ് സത്യമെന്നും മഞ്ജു വാര്യരെ പോലെയാവാം എന്നുപറഞ്ഞ് ഒത്തിരി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ച കഥകള്‍ സിനിമയില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറയുന്നു.
പക്ഷേ ഇന്നത്തെ പെണ്‍കുട്ടികള്‍ അങ്ങനെയല്ല. സിനിമ മോഹിച്ച് വരുന്നവര്‍ അതിനെ പറ്റി ബോധ്യമുള്ളവരാണെന്നും അത്യാവശ്യം സാമ്പത്തികമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് സിനിമയിലേക്ക് വരുന്നതെന്നും ജീവിക്കാന്‍ നിവൃത്തിയില്ലാതെ ശരീരം കൊടുക്കാന്‍ വരുന്നവരെല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.