ഏതാണ്ട് മുപ്പിത്തിയൊന്നോളം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താര സുന്ദരിയാണ് നടി ശ്വേതാ മേനോന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ടു.
പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോന്‍ ആമീര്‍ ഖാന്‍ അടക്കമു ള്ളവര്‍ക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കാ മ സൂ ത്ര യുടെ പരസ്യത്തിലൂടെ ആണ് താരം ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്തത്.
കോഴിക്കോടാണ് ശ്വേത മേനോന്റെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യന്‍ വ്യോമ സേനയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ ആയിരുന്നു ശ്വേതയുടെ പഠനം. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെ ആണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.
ഇപ്പോഴിതാ മകളെ കുറിച്ച് സംസാരിക്കുകയാണ് താരം. സബീന എന്നാണ് ശ്വേതയുടെ മകളുടെ പേര്. മകള്‍ ഈ ലോകത്തേക്ക് വന്നത് കൊട്ടിഘോഷിച്ച് ആഘോഷമായിട്ടായിരുന്നുവെന്നും ഒരു വലിയ സിനിമയുടെ ഭാഗമായിരുന്നു അവളെന്നും ശ്വേത പറയുന്നു.
ജനിക്കുന്നതിന് മുമ്പേ തന്നെ മകളെ പറ്റി ചര്‍ച്ചകളുണ്ടായിരുന്നു. മേളുടെ പേരില്‍ കേസുവരെ വന്നുവെന്നും ജനിച്ച് 10 ദിവസം ആകുന്നതിന് മുമ്പായിരുന്നു സംഭവമെന്നും അവള്‍ അവളുടെ സ്വകാര്യതവിറ്റ് കാശുണ്ടാക്കുന്നവെന്നായിരുന്നു കേസെന്നും ശ്വേത പറയുന്നു.
ഇന്ന് മകള്‍ക്ക് 10 വയസ്സാണ് പ്രായം. ആ സിനിമയെ കുറിച്ചൊക്കെ കേള്‍ക്കുമ്പോള്‍ അവള്‍ക്ക് ശരിക്കും നാണമൊക്കെയാണെന്നും ചമ്മലോടെയാണ് അതൊക്കെ കേള്‍ക്കുന്നതെന്നും ്‌ശ്വേത കൂട്ടിച്ചേര്‍ത്തു.