ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോന്‍. പോപ്പ്‌കോണ്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി, യമണ്ടന്‍ പ്രേമകഥ തുടങ്ങി നിരവധി സിനിമകളിലൂടെ താരം പ്രേക്ഷകരുടെ കൈയ്യടി നേടി.
ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്ത മേനോന്‍ അവിടേയും മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറി. ധനുഷിനൊപ്പമായിരുന്നു തമിഴിലെ അരങ്ങേറ്റം. തെലുങ്ക് സിനിമയിലും സജീവ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് സംയക്ത ഇപ്പോള്‍.
Also Read: വാനമ്പാടിയിലെ അനുമോളെ ഓര്‍മ്മയില്ലെ, താരത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത് ഇതായിരുന്നു
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നടി. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബൂമറാംഗ് ആണ് സംയുക്ത അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഈ ചിത്രവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ചിത്രത്തിന്റെ പ്രൊമോഷന് വരാത്തതിന്റെ പേരില്‍ വിവാദങ്ങളുണ്ടായിരുന്നു.
ഇപ്പോഴിതാ ഇതിലെല്ലാം പ്രതികരിക്കുകയാണ് താരം. വിവാദങ്ങളെല്ലാം താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും യാത്രയുടെയും സമയത്തിന്റെയും പേരിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് പ്രൊമോഷന് വരാന്‍ പറ്റാതിരുന്നതെന്നും ആ ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവെച്ചിട്ടുണ്ടെന്നും സംയുക്ത പറയുന്നു.
Also Read: വാനമ്പാടിയിലെ അനുമോളെ ഓര്‍മ്മയില്ലെ, താരത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത് ഇതായിരുന്നു
പിന്നെ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഉറപ്പ് നല്‍കിയ സ്‌കെഡ്യൂളുകളുണ്ടായിരുന്നു. അത് മാറ്റിവെക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം തനിക്ക് ന്യൂസ് വാല്യൂ ഉണ്ടായി എന്നും തന്റെ പേര് കുറേ ചര്‍്ച്ച ചെയ്യപ്പെട്ടുവെന്നും സംയുക്ത പറയുന്നു.
അതേസമയം താന്‍ ജാതി വാല്‍ ഉപേക്ഷിച്ച സംഭവം ഇതുമായി കൂട്ടിക്കലര്‍ത്തി പറഞ്ഞത് തന്നെ ഒത്തിരി വേദനിപ്പിച്ചുവെന്ന് താരം പറയുന്നു. അതിന്റെ ഒരു കാര്യവുമുണ്ടായിരുന്നില്ലെന്നും വളരെ പ്രോഗ്രസീവായ ഒരു നിലപാടായിട്ടായിരുന്നു താന്‍ അതിനെ കണ്ടതെന്നും അതില്‍ അഭിമാനിച്ചിരുന്നുവെന്നും താരം പറയുന്നു.