മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. മിമിക്രി രംഗത്ത് നിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമാ രംഗത്തേക്കും എത്തിയ രമേഷ് പിഷാരടി മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുക്കുക ആയിരുന്നു.
മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിന് സാധിച്ചു.
സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയാണ് രമേഷ് പിഷാരടി തുടങ്ങിയത്. പിന്നീട് നായകനായും സംവിധായകനായും മാറുകയായിരുന്നു താരം. കൊച്ചിൻ സ്റ്റാലിയൻസിൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ്.
സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും താരം സജീവമായി. 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ഗാനഗന്ധർവ്വൻ ആണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത് ഒടുവിൽ റിലീസായ ചിത്രം.
ജയറാമും കുഞ്ചാക്കോ ബോബനും നായകനായ പഞ്ചവർണ്ണ തത്ത, മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഗാനഗന്ധർവ്വൻ തുടങ്ങിയ സൂപ്പർഹിറ്റുകൾ രമേഷ് പിഷാരടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകളാണ്. ഇപ്പോൾ മലയാളത്തന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് പിഷാരടി.
സിനിമയ്ക്കും മിമിക്രിക്കും ഒപ്പം തന്നെ സാഷ്യൽ മീഡിയയിലും ഏറെ സജീവമാണ് രമേഷ് പിഷാരടി. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, തന്റെ വിവാഹത്തെ കുറിച്ച് പിഷാരടി പറഞ്ഞ വാക്കുകൾ വൈറലാവുകയണ്.
‘ഭാര്യയുടെ സ്ഥലം എവിടെയാണ് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്’ എന്ന് അവതാരക പിഷാരടിയോട് പറയുമ്പോഴാണ് താരത്തിന്റെ മറുപടി. ‘വൈഫ് പ്ലെയിസ് എന്നാവില്ല വൈഫേ പ്ലീസ് എന്നാവും എല്ലാരും പറയുന്നത്. വൈഫിന്റെ സ്ഥലം പൂനൈയിൽ ആണ്. അവിടുന്ന് കല്യാണം കഴിക്കേണ്ടി വന്നത് ഇവിടുന്നെങ്ങും പെണ്ണ് കിട്ടാത്തത് കൊണ്ടാണെന്നു പിഷാരടി പറയുന്നു.
എന്റേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. പ്രേമ വിവാഹത്തിന് എതിരൊന്നും ആയിരുന്നില്ല ഞാൻ. പക്ഷെ എനിക്ക് പ്രേമം ഒന്നുമുണ്ടായില്ല. ഞാൻ പല രീതിയിലും ശ്രമിച്ചു നോക്കി. നമ്മൾ ചില സാധനങ്ങൾ ശ്രമിച്ചാലും കിട്ടില്ലല്ലോ. അപ്പോഴൊക്കെ എന്റെ പ്രശ്‌നം കരിയർ ആയിരുന്നു. എങ്ങിനെ എങ്കിലും കരിയറിൽ മുന്നിൽ എത്തണം എന്ന ചിന്ത മാത്രം ആയിരുന്നു. അതുകൊണ്ട് പ്രേമത്തിന്റെ കാര്യത്തിൽ എനിക്ക് മുന്നിൽ എത്താൻ പറ്റിയില്ല- താരം പറയുന്നു.
അതുകൊണ്ട് അങ്ങനെ പ്രേമത്തിൽ കൂടുതൽ ഫോക്കസ് ചെയ്യാൻ പറ്റിയില്ല. അങ്ങിനെ അറേഞ്ച്ഡ് മാരേജ് ആയി, അത് അങ്ങിനെ നോക്കിയങ് പൂനെയിൽ എത്തി പോയതാണെന്നും പിഷാരടി പറയുന്നു.
തന്റെ ഭാര്യ ഔറംഗാബാദിലാണ് ജനിച്ചതും വളർന്നതും. താൻ കല്യാണം കഴിക്കുന്ന ടൈമിൽ പൂനൈയിൽ ആയിരുന്നു. നാട്ടിൽ സ്വന്തം നാട് ചെറായിക്ക് അടുത്താണെന്നും പിഷാരടി പറയുകയാണ്.
അതേസമയം, പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഒക്കെ വളരെ ചുരുക്കമേ പിഷാരടിയുടെ ഭാര്യ സൗമ്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം പ്രത്യക്ഷപെടാറുള്ളു എന്നതും പ്രത്യേകതയാണ്.