ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സീരിയസ് റിലേഷൻ തുടങ്ങിയത്, നോർത്തിന്ത്യൻ ആയിരുന്നു, വീട്ടിലും പുള്ളിയെ പരിചയപ്പെടുത്തിയിരുന്നു, പക്ഷേ: നടി അമൃത ഗണേഷ് അന്ന് പ്രണയത്തെ കുറിച്ച് പറഞ്ഞത്

528

മിനിസ്‌ക്രീൻ സീരിയൽ ആരാധകരായ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അമൃത ഗണേഷ്. നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകിയും മോഡലും കൂടിയാണ് അമൃത. കാസർഗോഡ് സ്വദേശിനിയാണ് അമൃത. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിലൊന്നായ കുടുംബവിളക്കിൽ അമൃത ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ഈ പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതർ ആയിരുന്നു. പരമ്പരയിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രമായി എയത്തുന്ന ആനന്ദ് നാരായൺ യൂട്യൂബ് ചാനലിലൂടെ താരങ്ങളുടെ വിശേഷങ്ങൾ പങ്കു വെച്ച് എത്താറുണ്ട്.

Advertisements

കുടുംബവിളക്കിലെ നെഗറ്റീവ് കഥാപാത്രങ്ങളിൽ ഒന്നായ ഇന്ദ്രജയെ അവതരിപ്പിക്കുന്ന അമൃത എസ് ഗണേഷിന്റെ വിശേഷങ്ങൾ പങ്കുവെച്ചും ആനന്ദ് നാരയണൻ മുമ്പ് ഒരിക്കൽ എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയതാരമായ മീര വസുദേവ് നായികയായുള്ള പരമ്പരയിലേക്ക് അമൃത എത്തിയത് പകരക്കാരി ആയാണ്. ഡോക്ടർ ഇന്ദ്രജയെ നേരത്തെ മറ്റൊരു താരമായിരുന്നു അവതരിപ്പിച്ചത്.

തിങ്കൾക്കലമാൻ എന്ന ഹിറ്റ് പരമ്പരയിൽ വില്ലത്തിയായി തിളങ്ങുന്നതിന് ഇടയിലായിരുന്നു അമൃത ഗണേഷിന് കുടുംബവിളക്ക് സീരിയലിലേക്ക് ക്ഷണം ലഭിക്കുന്നത്. പരമ്പര ഏതാണെന്നോ പ്രതിഫലം എത്രയാണെന്നോ അറിയും മുൻപ് തന്നെ അഭിനയിക്കാനായി തീരുമാനിക്കുക ആയിരുന്നു അമൃത ഗണേഷ്.

കുടുംബ വിളക്കിലെ തന്റെ കഥാപാത്രമായ ഇന്ദ്രജയുമായി യഥാർത്ഥ ജീവിതത്തിൽ ഒരു ബന്ധവുമില്ലെന്ന് അമൃത ഗണേഷ് പറഞ്ഞിരുന്നു. ഡിഗ്രി കഴിഞ്ഞതിന് ശേഷമാണ് അഭിനയത്തെക്കുറിച്ച് ആലോചിച്ചത്. ആൽബങ്ങളിൽ നായികയായി അഭിനയിച്ചിരുന്നു. കൊള്ളാമെന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്.

Also Read
ഏഴു തവണയാണ് ആ ശാരീ രിക ബന്ധം ചിത്രീകരിച്ചത്, എത്ര മണിക്കൂറുകൾ എടുത്തു എന്നറിയില്ല, ഞാൻ തളർന്ന് നിലത്തുവീണു: പ്രമുഖ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മകളെ നാല് പേർ അറിയണം എന്നുള്ള അമ്മയുടെ ആഗ്രഹമാണ് അമൃതയെ അഭിനേത്രി ഈക്കിയത്. അമ്മ സ്വന്തമായി ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്നുണ്ട്. അച്ഛൻ കോൺട്രാക്ട് വർക്കറാണ്. മൂന്ന് പേരടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേതെന്നും അമൃത പറയുന്നു. കുടുംബവിളക്കിലേക്ക് ആണ് തന്നെ വിളിച്ചതെന്ന് കേട്ടപ്പോൾ ശരിക്കും കിളി പോയ അവസ്ഥ ആയിരുന്നു.

പരമ്പരയുടെ ചിത്രീകരണം തുടങ്ങുക ആണെന്നറിഞ്ഞപ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. എന്നെപ്പോലെ തുടക്ക കാരിയായ ഒരാൾക്ക് ഏഷ്യാനെറ്റ് പരമ്പരയിൽ അവസരം ലഭിക്കുകയെന്നത് വലിയ കാര്യമായാണ് കണ്ടത്. മാത്രവുമല്ല നേരത്തെ മറ്റൊരാൾ നന്നായി ചെയ്തിരുന്ന കഥാപാത്രം താൻ ഏറ്റെടുത്താൽ കുളമാവുമോയെന്ന ആശങ്കയുമുണ്ടായിരുന്നു തനിക്കെന്നും അമൃത പറയുന്നു.

ഷെഹ്നുവാണ് നേരത്തെ ഇന്ദ്രജ ആയി അഭിനയിച്ചത്. പുള്ളിക്കാരി ഡ്രൈവ് ചെയ്യുന്നുണ്ട്, അപ്പിയറൻസിനും കിടുവാണ്. മുടിയൊക്കെ സ്ട്രയ്റ്റൈൺ ചെയ്താണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത്. അതേ സമയം അമൃതയ്ക്ക് പ്രണയമുണ്ടോ എന്ന് ആനന്ദ് ചോദിച്ചിരുന്നു. നേരത്തെ പ്രണയമുണ്ടായിരുന്നു ഇപ്പോഴില്ല എന്നാണ് അമൃത പറഞ്ഞത്.

ആറാം ക്ലാസ് മുതലേ പ്രണയം ഉണ്ടായിരുന്നു. കാണുമ്പോഴുള്ള അട്രാക്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം ക്ലാസിൽ പഠിച്ചിരുന്ന പയ്യനാണ്. അവന് എന്നെ കാണുന്നതേ ഇഷ്ടമില്ലായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സീരിയസ് റിലേഷൻ തുടങ്ങിയത് നോർത്ത് ഇന്ത്യൻ ആയിരുന്നു അദ്ദേഹം.

4 വർഷം നീണ്ടുനിന്ന പ്രണയം ആയിരുന്നു. ആൾ ഭയങ്കര പൊസസ്സീവാണ്, കരിയർ ഓറിയന്റഡായി പോവുന്നതൊന്നും ആൾക്ക് ഇഷ്ടമല്ലായിരുന്നു. വീട്ടിലും പുള്ളിയെ പരിചയപ്പെടുത്തിയിരുന്നു. വീട്ടുകാർക്ക് അറിയാമായിരുന്നു. അത്യാവശ്യം എല്ലാവർക്കും ഇതേക്കുറിച്ച് അറിയാമായിരുന്നു എന്നും അമൃത പറഞ്ഞിരുന്നു.

Also Read
സത്യം എന്നായാലും പുറത്തുവരുമെന്ന വിശ്വാസമുള്ളതുകൊണ്ട് ഭര്‍ത്താവും കുടുംബവും തളര്‍ന്നില്ല, ഇത് കളിയാക്കിയവര്‍ക്കുള്ള മറുപടി, പെപ്പെയുടെ ഭാര്യയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറല്‍

Advertisement