പതിനെട്ടാം വയസിൽ ഞാൻ ലോകസുന്ദരി പട്ടം നേടിയത് ഏഴുവയസുകാരനായ നിക് ജൊനാസ് ടിവിയിലൂടെ കണ്ടിരുന്നു; വെളിപ്പെടുത്തിയത് അമ്മയെന്ന് പ്രിയങ്ക ചോപ്ര

502

ബോളിവുഡിലെ മുൻനിര നായികയായിരിക്കെ ഹോളിവുഡിലും ചേക്കേറിയ നടിയാണ് പ്രിയങ്ക ചോപ്ര. മ്യൂസിക് ആൽബങ്ങളിലൂടെയാണ് താരം ഹോളിവുഡിൽ മുഖം കാണിച്ചത്. തുടർന്ന് അമേരിക്കൻ ടെലിവിഷൻ സീരീസായ ക്വാണ്ടിക്കോയിൽ പ്രധാന വേഷത്തിൽ പ്രിയങ്കയെത്തി. ഹോളിവുഡിൽ അഭിനയിക്കാൻ തുടങ്ങിയതിന് ശേഷം ബോളിവുഡിൽ സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പ്രിയങ്ക അതീവ ശ്രദ്ധ ചെലുത്തി തുടങ്ങി.

2018 ൽ പോപ് താരം നിക്ക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം കഴിക്കുന്നത്. നിക്കിനെ പരിചയപ്പെടുന്നതിന് മുമ്പ് താൻ മറ്റൊരു ബന്ധത്തിലായിരുന്നു എന്ന് താരം വെളിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കൾ വഴിയാണ് നിക്കിനെ പരിചയപ്പെട്ടതെന്നും എന്നാൽ നിക്കിന്റെ പ്രണയംആദ്യം സ്വീകരിക്കാനായില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു. കാരണം ആ സമയത്ത് താൻ മറ്റൊരു ബന്ധത്തിലായിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്.

Advertisements

ഇപ്പോഴിതാ, താൻ 2000ൽ ലോകസുന്ദരി പട്ടം നേടിയപ്പോൾ തന്റെ ഭർത്താവ് നിക് ജൊനാസ് 7 വയസ്സുള്ള കുട്ടിയായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. ലണ്ടനിൽ വച്ചു നടന്ന ചടങ്ങിൽ താൻ കിരീടം ചൂടിയപ്പോൾ അമേരിക്കയിലെ വീട്ടിലിരുന്ന് നിക് ആ ചടങ്ങ് ടെലിവിഷനിൽ കണ്ടിരുന്നതായി അദ്ദേഹത്തിന്റെ അമ്മ തന്നോടു പറഞ്ഞിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നുത്.

ALSO READ- മാതാപിതാക്കളെ പ്രണയം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു; ഒടുവിൽ രവിയുമായി ഒളിച്ചോടിയെന്ന് സുധ ചന്ദ്രൻ; കുട്ടികൾ വേണ്ടെന്ന് വെച്ചതാണെന്നും താരദമ്പതികൾ

‘ലവ് എഗെയ്ൻ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ നിക് ജൊനാസും വേഷമിടുന്നുണ്ട്. അന്ന് നിക് കുട്ടിയായിരുന്നപ്പോൾ മുതൽ തന്നെ ടെലിവിഷനിലൂടെ കാണുന്നുണ്ടായിരുന്നു. ഇക്കാര്യം വിവാഹശേഷം നിക്കിന്റെ അമ്മ ഡെനീസ് മില്ലർ ജൊനാസ് തന്നെയാണ് തന്നോടു പറഞ്ഞതെന്നും പ്രിയങ്ക വെളിപ്പെടുത്തുകയാണ്.

അതേസമയം, ഇക്കാര്യം കേട്ടപ്പോൾ തനിക്ക് കൗതുകം തോന്നിയെന്നും പ്രിയങ്ക തുറന്നുപറഞ്ഞു. തനിക്ക് പതിനെട്ടാം വയസ്സിലാണ് ലോകസുന്ദരി പട്ടം കിട്ടിയത്. ആ ചടങ്ങ് നിക് കണ്ടിരുന്നുവെന്ന് അമ്മ പറഞ്ഞു. അന്ന് ടെലിവിഷനിൽ തന്നെ കണ്ടതായി ഓർക്കുന്നുവെന്നും അമ്മ പറഞ്ഞു. 2000 നവംബറിൽ ആയിരുന്നു ചടങ്ങ്. അതിന്റെ തൊട്ടു മുൻപുള്ള ജൂലൈയിൽ തനിക്ക് പതിനെട്ടു വയസ്സ് തികഞ്ഞിരുന്നു,

ALSO READ- ‘ഈ ദിവസങ്ങളിൽ നേരിട്ട വിഷമത്തിന് എന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്’; ആന്റണി വർഗീസിന്റെ സഹോദരി അഞ്ജലി

ആ സമയത്ത് താൻ എല്ലാംകൊണ്ടും പൂർണയായ പെൺകുട്ടി ആയി മാറിയിരുന്നു. പക്ഷേ താൻ എന്താണു ചെയ്യേണ്ടതെന്നോ ലോകം എന്താണു ചെയ്യുന്നതെന്നോ എന്നൊന്നും അറിയില്ലായിരുന്നെന്നാണ് പ്രിയങ്ക വിശദീകരിക്കുന്നത്.

പിന്നീട്, 2017ലെ ഗലെ പുരസ്‌കാര വേദിയിൽ വെച്ച് കണ്ടുമുട്ടിയതോടെയാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും സുഹൃത്തുക്കളായത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു, പ്രണയത്തിലായ ഇരുവരും 2018 ഡിസംബറിൽ വിവാഹിതരാവുകയായിരുന്നു. 2022 ജനുവരിയിൽ ഇരുവർക്കും സറോഗസിയിലൂടെ പെൺകുഞ്ഞ് പിറന്നു. മാൽതി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്.

Advertisement