മണ്ണാറശ്ശാലയില്‍ ഉരുളി കമഴ്ത്തി കിട്ടിയ പൊന്നുമോനാണ്, ഈ ചെറുപ്രായത്തില്‍ 12 ലക്ഷം രൂപയുടെ കടം അവന്‍ തീര്‍ത്തു, ഉപ്പും മുളകിലെ കേശുവിന്റെ അമ്മ പറയുന്നു

3517

മലയാളം മിനിസ്‌ക്രീനില്‍ ഏറെ സൂപ്പര്‍ഹിറ്റായി മാറിയ ഹാസ്യ പരമ്പര ആയിരുന്നു ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും പരമ്പരയെ പോലെ തന്നെ അതിലെ അഭിനേതാക്കളും മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരര്‍ ആയിരുന്നു.

Advertisements

ഈ പരമ്പരയിലുടെൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കുട്ടികുറുമ്പന്‍ ആണ് അല്‍സാബിത്ത്. ഉപ്പും മുളകും കുടുംബത്തിലെ ബാലുവിന്റെ മൂന്നാമത്തെ മകനായിരുന്നു കേശു എന്ന അല്‍സാബിത്ത്. സീരിയലിലെ ഒരു കാഥാപാത്രം ആയിട്ടല്ല കേശുവിനെ മലയാളി പ്രേക്ഷകര്‍ കാണുന്നത്.

Also Read: എന്റെ യോഗ്യത അളക്കാന്‍ നിങ്ങള്‍ ആരും അല്ല, ഇനി ഇത്തരം പട്ടി ഷോ കമന്റുമായി വരരുത്, തുറന്നടിച്ച് ഹില

തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിട്ട് തന്നെയാണ്. ചെറുപ്രായത്തില്‍ തന്നെ കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറാന്‍ ഈ കുട്ടി താരത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് അതിനു പിന്നിലുള്ള സത്യം. കേശുവിന്റെ യാതാര്‍ത്ഥ പേര് അല്‍സാബിത്ത് എന്നാണെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ എല്ലാവരുടേയും കേശുകുട്ടനാണ് താരം ഇന്നും.

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അല്‍സാബിത്തിന്റെ ഉമ്മ. മകന് അഞ്ച് വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ച് പോയിരുന്നുവെന്നും ഇതോടെ മുഴുകടത്തിലായി എന്നും വീട് ജപ്തി ചെയ്യുന്ന അവസ്ഥയില്‍ വരെ എത്തിയിരുന്നുവെന്നും ഉ്മ്മ ബീന പറയുന്നു.

Also Read: എനിക്ക് നൂറിന്റെ അത്ര ഹൈറ്റില്ല, വിമര്‍ശിക്കുന്നവര്‍ ഒത്തിരിയാണ്, ശരിക്കും ഹൈറ്റിലൊക്കെ എന്താണ് കാര്യം. നൂറിനും ഫഹീമും ചോദിക്കുന്നു

12 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. താന്‍ അധ്യാപികയായും മെഡിക്കല്‍ ഷോപ്പിലെ ജോലിക്കാരിയായും ജോലി ചെയ്തിരുന്നുവെന്നും മകന്‍ ടെലിവിഷന്‍ പരിപാടികളിലേക്ക് എത്തിയതോടെയാണ് കടം തീര്‍ക്കാനായത് എന്നും ഉമ്മ പറയുന്നു.

അയ്യപ്പന്റെ ആല്‍ബത്തിലാണ് മകന്‍ ആദ്യമായി അഭിനയിച്ചത്, ആ ഭഗവാന്റെ അനുഗ്രഹം മകന് കിട്ടിയിട്ടുണ്ടെന്നും വിവാഹം കഴിഞ്ഞ് മക്കളാവാതെ വന്നതോടെ പല നേര്‍ച്ചകളും വഴിപാടുകളും നടത്തിയിരുന്നുവെന്നും മണ്ണാറശ്ശാലയില്‍ ഉരുളി കമഴ്ത്തിയുണ്ടായ മകനാണെന്നും ഉമ്മ പറയുന്നു.

Advertisement