നന്ദനം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം നേടിയ താരമാണ് നവ്യാ നായർ. ബാലാമണിയായി വന്ന് പിന്നീട് മലയാള സിനിമയിൽ നിറസാന്നിധ്യമായ നടി വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. പിന്നീട് ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് തിരിച്ച് വന്നത്. മലയാളത്തിന് പുറമേ തമിഴിലും, കന്നഡയിലും താരം അഭിനയിച്ചു.
ഇപ്പോഴിതാ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയിൽ സർപ്രൈസ് അതിഥിയായി എത്തിയിരിക്കുകയാണ് നവ്യയുടെ അമ്മ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കിടിലത്തിന്റെ ഫ്‌ളോറിൽ അമ്മയെ കണ്ടതിന്റെ എല്ലാ അമ്പരപ്പും നവ്യയുടെ മുഖത്തുണ്ട്. വേദിയിൽ അമ്മയെ കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങളും വൈറലാണ്. അമ്മയെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഞാൻ സിനിമയിൽ അഭിനയിക്കാതിരിക്കാൻ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് അമ്മയാണ്. ഇവരുടെ മകളായി ജനിക്കാനാണ് ഇനിയും എനിക്ക് ആഗ്രഹം. അതേസമയം നല്ല സ്‌നേഹമുള്ള കുട്ടിയാണ് നവ്യ എന്നാണ് അമ്മയുടെ അഭിപ്രായം. വിവാഹശേഷം മുംബൈയിലാണ് നവ്യ സെറ്റിൽ ചെയ്തിരിക്കുന്നത്. 12 വയസ്സുള്ള മകനുണ്ട് നവ്യക്ക. ഇപ്പോൾ വീണ്ടും തന്റെ സിനിമാ തിര്കക്ുകൾ മൂലം കേരളത്തിൽ തന്നെ സെറ്റിൽ ചെയ്യാനാണ് താരം ശ്രമിക്കുന്നത്.
അതേസമയം വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കകം അമ്മയുടെ സിറോസ് കോപ്പിയാണ് നവ്യെയെന്ന് പറഞ്ഞ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. തന്റെ ചുറ്റും ഉള്ളതിനെ കുറിച്ച് തുറന്ന് പറയാൻ ഒരു മടിയുമില്ലാത്ത താരമാണ് നവ്യാ നായർ. പലപ്പോഴും താരം പറയുന്ന കാര്യങ്ങൾ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുകയോ, സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വഴിവെക്കുകയോ ചെയ്യാറുണ്ട്.
നിലവിൽ ജാനകി ജാനേയാണ് നവ്യയുടെ പുതിയ സിനിമ. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രസ്സ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദന്റേയും കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ് കോര തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.