ന്യൂനോര്‍മല്‍ എന്ന ടാഗ് ലൈനില്‍ റിയാലിറ്റി ഷോകള്‍ പോലും വരുന്ന കാലമാണ്, എല്‍ജിബിടിക്യൂ എന്താണെന്ന ധാരണയുള്ളവരാണ് മിക്ക മലയാളികളും. ഒരു കാലത്ത് മോശം കണ്ണുകളോട് കൂടി മാത്രം നോക്കി കണ്ടിരുന്ന ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ ഇപ്പോള്‍ മനുഷ്യത്വപരമായാണ് മിക്കവരും സമീപിക്കുന്നത്.
വെറും ലൈംഗിക തൊഴിലാളികളായി മുദ്രകുത്തപ്പെട്ടിരുന്ന ഈ വിഭാഗത്തിന് കേരളത്തില്‍ മാന്യമായ ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം അടുത്തകാലത്തായി നിലനില്ക്കുമുണ്ട്.
ട്രാന്‍സ്ജെന്റേഴ്സിനെ കുറിച്ചുള്ള മോശം കണ്ണുകളോടെയുള്ള നോട്ടത്തെ മാറ്റി മറിച്ചതിലും ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് ഒരു സ്ഥാനം നേടി കൊടുത്തതിലും സൂര്യ ഇഷാന് ഉള്ള പങ്ക് ചെറുതല്ല. ഇന്ന് ഇഷാന് ഒപ്പം മനോഹരമായ കുടുംബ ജീവിതം നയിക്കുകയാണ് സൂര്യ.
ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. അഞ്ചാംവിവാഹവാര്ഷികം ആഘോഷിക്കുകയാണ് ഈ ട്രാന്‍സ് ദമ്പതികള്‍. തങ്ങളുടെ അഞ്ചാംവിവാഹവാര്ഷികമാണെന്നും ദൈവത്തോട് നന്ദിയും സ്നേഹവുമെന്നും തങ്ങളോടൊപ്പം നിന്ന കുടുംബത്തിനും കാണാത്ത എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും മാറ്റി നിര്‍ത്തിയവര്‍ക്കും നന്ദിയെന്നും സൂര്യ ഇഷാന് കുറിച്ചു.
Also Read: പേര് പറഞ്ഞപ്പോൾ അവൻ ഭയങ്കര സീനായിരുന്നു; കാമുകനെ കുറിച്ച് അനാർക്കലി മാരിക്കാർ
പലരും പറയുന്നത് വിവാഹജീവിതം എന്നത് സ്ത്രീക്കും പുരുഷനും മാത്രമുള്ളതാണെന്നാണ്. എന്നാല്‍ തങ്ങളിലെ മനുഷ്യര്‍ക്കും പല വര്‍ഷങ്ങളിലും ജീവിച്ച് മുന്നേറാന്‍ പറ്റുമെന്നുള്ളതിനാല്‍ തങ്ങളുടെ സന്തോഷ വാര്‍ഷികം മറ്റുള്ളവര്‍ക്ക് മുന്നില്‍ ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നും കുറിപ്പില്‍ സൂര്യ ഇഷാന് പറയുന്നു.