പേര് പറഞ്ഞപ്പോൾ അവൻ ഭയങ്കര സീനായിരുന്നു; കാമുകനെ കുറിച്ച് അനാർക്കലി മാരിക്കാർ

191

ആനന്ദം എന്ന സിനിമയിലൂടെ ബോയ് കട്ട് അടിച്ച് മലയാള സിനിമയിലേക്ക് കയറി വന്ന നടിയാണ് അനാർക്കലി മാരിക്കാർ. തുടർന്ന് ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സുലൈഖ മൻസിൽ. അനാർക്കലിയുടേതായി വരുന്ന ഫോട്ടോ ഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ മിർച്ചി മലയാളത്തിന് നല്കിയ താരത്തിന്റെ അഭിമുഖമാണ് സോഷ്ൽ മീഡിയയിൽ വൈറലാകുന്നത്. താൻ നേരിട്ട ചൈൽഡ് അബ്യൂസിനെ പറ്റിയുള്ള കാര്യങ്ങളാണ് വർഷങ്ങൾക്ക് ശേഷം താരം തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഈ സംഭവം എന്നെ ബാധിച്ചിട്ടേയില്ല. പ്ലസ് വൺ വരെ ഇതെന്നെ അഫക്ട് ചെയ്തിട്ടുണ്ട്. അതിന് ശേഷം ഞാൻ ഓർക്കാറ് പോലുമില്ല. പ്ലസ് വൺ കഴിഞ്ഞപ്പോൾ എനിക്കത് കട്ടായി’.ഒരു ഷട്ടർ ഇട്ട പോലെയായിരുന്നു അത്.

Advertisements

Also Read
തുണി അഴിക്കുമ്പോൾ മാത്രമാണ് റൺബീർ സെക്‌സിയാവുന്നത്; കാമുകനെന്ന നിലയിൽ റൺബീർ പോര; സോനം കപൂറിന്റെ വാക്കുകൾ വൈറലാകുന്നു

ഒരുപക്ഷെ എനിക്ക് വലിയ പ്രശ്‌നങ്ങളുണ്ടായത് കൊണ്ടായിരിക്കാം. ഒരു പോയന്റ് കഴിഞ്ഞപ്പോൾ അതല്ല എന്റെ പ്രശ്‌നമെന്ന് മനസ്സിലായത് പോലെയായിരുന്നു. ജോഷ് ടോക്കിന് മുമ്പ് ആരോടും ഞാൻ അതിനെ കുറിച്ച് പറഞ്ഞിരുന്നില്ല. അപ്പോഴും മൊത്തം തുറന്ന് പറഞ്ഞിട്ടുമില്ല,’ അനാർക്കലി പറഞ്ഞു. മോശമായി പെരുമാറിയപ്പോൾ സങ്കടപ്പെട്ട് ഉമ്മയോട് പറഞ്ഞു. അത് നീ തന്നെ ഡീൽ ചെയ്യെന്നാണ് ഉമ്മ പറഞ്ഞതെന്നും അനാർക്കലി മുമ്പ് പറഞ്ഞിരുന്നു.

ഉമ്മ ഇടപെടാതെ ഇരുന്നത് ശരിയാണോ എന്ന് അവതാരക ചോദിച്ചോൾ ശരിയാണെന്നാണ് നടി മറുപടി നൽകിയത്. ഉമ്മ അവിടെ വന്ന് ബഹളമുണ്ടാക്കുന്നതിനേക്കാൾ ഞാൻ രണ്ട് വാക്ക് പറഞ്ഞാൽ അവിടെ തീരും. പുള്ളിക്കാരി എന്നെ അങ്ങനെയാണ് വളർത്തിയത്. അതുകൊണ്ടാണ് പുള്ളിക്കാരിക്ക് അങ്ങനെ പറയാൻ പറ്റുന്നത്. കാമുകനെ കുറിച്ച് ചോദിച്ച അവതാരികയോട് കാമുകന്റെ പേര് പറയുന്നതിൽ തനിക്ക് കുഴപ്പമില്ലെന്ന് അനാർക്കലി പറയുന്നുണ്ട്.

Also Read
ഭയങ്കര ക്രൂക്കഡ് മൈൻഡ് ആണ് അയാൾക്കൊക്കെ; എല്ലാവരുടെയും പടം മുടക്കാൻ ഇറങ്ങിയ വലിയ ഗ്യാങ്ങാണ് അവർ; തുറന്ന് പറഞ്ഞ് ജൂഡ് ആന്റണി ജോസഫ്

എപ്പൊഴോ ഒരിക്കൽ പേര് പറഞ്ഞപ്പോൾ അവൻ ഭയങ്കര സീനായിരുന്നു. ഇനിയെന്റെ പേര് പറയരുത്, എനിക്കതിഷ്ടമല്ലെന്ന്. പ്രണയം നാല് വർഷമായി മുന്നോട്ട് പോവുന്നു. അവന് നിയന്ത്രിക്കലില്ല. അഭിപ്രായമൊക്കെ പറയും. അവന്റെ അഭിപ്രായം കൊണ്ടാണ് ഞാൻ വളർന്നതെന്ന് പലപ്പോഴും വിചാരിക്കാറുണ്ടെന്നും അനാർക്കലി തുറന്ന് പറയുന്നുണ്ട്, നിലവിൽ ഒരു പി
ടി നല്ല ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

Advertisement