തുണി അഴിക്കുമ്പോൾ മാത്രമാണ് റൺബീർ സെക്‌സിയാവുന്നത്; കാമുകനെന്ന നിലയിൽ റൺബീർ പോര; സോനം കപൂറിന്റെ വാക്കുകൾ വൈറലാകുന്നു

398

ബോളിവുഡിലെ ചോക്ലേറ്റ് ബോയാണ് റൺബീർ കപൂർ. മുൻ നടനായ ഋഷി കപൂറിന്റെയും, നീതു സിങ്ങിന്റെയും മകനായ താരം വളരെ പെട്ടെന്നാണ് ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. തന്റെ അരങ്ങേറ്റ സിനിമ മുതൽ ഇങ്ങോട്ട് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് സുന്ദരികളുമായി ചേർത്ത് വെച്ച പേരാണ് രൺബീറിന്റേത്. പക്ഷെ താരം വിവാഹം കഴിച്ചത് ബോളിവുഡിലെ ബോൾഡ് ഗേളായ ആലിയ ഭട്ടിനെയാണ്.

ദീപിക പദുക്കോണുമായുള്ള രൺബീറിന്റെ ബന്ധം ബോളിവുഡിൽ ഏറെ ചർച്ചാ വിഷയമായതാണ്. പക്ഷെ ഇരുവരും ബ്രേക്കപ്പ് ആകുകയും രൺബീർ നടി കത്രീന കൈഫുമായി അടുക്കുകയും ചെയ്തു. പക്ഷെ ഇത് ദീപികയിൽ മാനസികമായി പ്രശ്‌നങ്ങളുണ്ടാക്കി. തുടർന്ന് കോഫി വിത് കരണിൽ ദീപിക എത്തിയപ്പോൾ രൺബീറിനെ പരിഹസിക്കുകയും ചെയ്തിരുന്നു. അന്ന് ദീപികക്കൊപ്പം സോനം കപൂറും താരത്തെ പരിഹസിച്ചിരുന്നു. ഇതിൽ സോനം കപൂർ നടത്തിയ പരിഹാസമാണ് വീണ്ടും ചർച്ചകളിൽ നിറയുന്നത്.

Advertisements

Also Read
ഭയങ്കര ക്രൂക്കഡ് മൈൻഡ് ആണ് അയാൾക്കൊക്കെ; എല്ലാവരുടെയും പടം മുടക്കാൻ ഇറങ്ങിയ വലിയ ഗ്യാങ്ങാണ് അവർ; തുറന്ന് പറഞ്ഞ് ജൂഡ് ആന്റണി ജോസഫ്

ബി ടൗൺ നടൻമാരിൽ സെക്‌സ് അപ്പീലുള്ളവരെ റാങ്ക് ചെയ്യാനായിരുന്നു റാപ്പിഡ് ഫയർ റൗണ്ടിൽ സോനത്തിന് വന്ന ചോദ്യം. ഇതിൽ ഏറ്റവും സെക്‌സ് അപ്പീൽ കുറഞ്ഞ നടനായി സോനം കപൂർ തെരഞ്ഞെടുത്തത് രൺബീറിനെയായിരുന്നു. രൺബീർ വസ്ത്രം അഴിക്കുമ്പോൾ മാത്രമാണ് സെക്‌സിയെന്നും സോനം അന്ന് പറഞ്ഞു.

സാവരിയ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് പേരുടെയും ആദ്യ സിനിമയായിരുന്നു ഇത്. സിനിമയിൽ രൺബീർ ടൗവൽ അഴിക്കുന്ന രംഗമുണ്ട്. ഇത് സൂചിപ്പിച്ചാണ് സോനം ഇത്തരമൊരു പരാമർശം നടത്തിയത്. കാമുകനെന്ന നിലയിൽ രൺബീർ പോരെന്നും. രണ്ട് വർഷം നടനെ ഡേറ്റ് ചെയ്ത ദീപികയെ അഭിനന്ദിക്കുന്നെന്നും സോനം അന്ന് പരിഹസിച്ചു.

Also Read
ഞാൻ ഒതുക്കപ്പെട്ടത് തൃഷയുടെ കുഴപ്പം കൊണ്ടല്ല; എന്റെ അതൃപ്തി അറിഞ്ഞ നാഗ് സാർ എന്നോട് സോറി പറഞ്ഞു; മനസ്സ് തുറന്ന് മംമ്ത

അതേസമയം അന്ന് ഷോയിൽ ദീപികയും, സോനവും റൺബീറിനെതിരെ പറഞ്ഞ കാര്യങ്ങൾ അതിര് കടന്നതായി ഇപ്പോൾ തോന്നുന്നുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കരൺ ജോഹർ വ്യക്തമാക്കിയിരുന്നു.അതേസമയം ബ്രേക്കപ്പിന് ശേഷം റൺബീറും, ദീപികയും ഒരുമിച്ച് അങിനയിച്ചിരുന്നു. എന്നാൽ ദീപികക്ക് ശേഷം പ്രണയിച്ച കത്രീനയാകട്ടെ ഇതുവരെയും റൺബീറിനോട് ക്ഷമിക്കാൻ തയ്യാറായിട്ടില്ല.

Advertisement