2018ൽ കേരളം കടന്ന് പോയ പ്രളയത്തെ അടിസ്ഥാനമാക്കി സൃഷ്ടിക്കപ്പെട്ട സിനിമയാണ് 2018. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിലും കേരളത്തിന് പുറത്തും മികച്ച് റിപ്പോർട്ടുകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.ആസിഫലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തത്.
ഇപ്പോഴിതാ മൂവി വേൾഡിന് നല്കിയ അഭിമുഖത്തിൽ ജൂഡ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്നെ ഒതുക്കാൻ സിനിമാ രംഗത്ത് ശ്രമം നടന്നെന്നും, എന്തിനെയും നേരിടാൻ തയ്യാറാണെന്നും ആയിരുന്നു ജൂഡ് പറഞ്ഞത്. ജൂഡിന്റെ വാക്കുകൾ ഇങ്ങനെ; ഷെയ്ൻ നിഗത്തെയും ഭാസിയെയും വിലക്കുന്നതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല.
അവരോട് പറഞ്ഞാൽ പോരെ. ഇങ്ങനെ പ്രശ്‌നമുണ്ടെന്ന് മര്യാദക്ക് പറയാം. ഷെയ്‌നൊക്കെ നല്ല പയ്യനാണ്. എനിക്ക് പേഴ്‌സണലി അറിയുന്ന ആളാണ് ഷെയ്ൻ. സാറാസിന്റെ കഥ പറഞ്ഞ സമയത്ത് ഷെയ്ൻ കൃത്യമായി ചേട്ടാ എനിക്ക് ഈ കഥ ഇഷ്ടപ്പെട്ടില്ല, ഞാൻ ചെയ്യുന്നില്ല എന്ന് വ്യക്തമായി പറഞ്ഞ ആളാണ്. അവനെയൊക്കെ അനാവശ്യമായി വിവാദങ്ങളിൽ വലിച്ചിഴയ്ക്കുകയാണ്’.ഇഷ്ടം പോലെ ആളുകൾ വേറെ നിൽക്കുമ്പോൾ.
ഞാനിത് പറയാൻ കാരണം, ഞാനല്ലെങ്കിൽ ആരും പറയില്ല. എനിക്കൊന്നിനെയും പേടിക്കാനില്ല. ഇനി എന്ത് വന്നാലു ഞാൻ നേരിടും. എന്ന ഒതുക്കിയൊതുക്കി എനിക്ക് മടുത്തു. ആരെ വിളിച്ചാലും നിന്റെ കൂടെ പടം ചെയ്യില്ല എന്നാണ് പറഞ്ഞിരുന്നത്. ആർട്ടിസ്റ്റുകളല്ല. പക്ഷെ ടെക്‌നീഷ്യൻമാരെ കിട്ടില്ല’.സാറാസിൽ റോഷൻ മാത്യു ഉണ്ടായിരുന്നു. ഇവൻ പടം ചെയ്യാമെന്ന് പറഞ്ഞു. ഞാൻ വീട്ടിൽ പോവുന്നു, കെട്ടിപ്പിടിക്കുന്നു.
ഞാൻ വേറൊരു ക്യാരക്ടറിന് വേണ്ടി ഒരു നടനെ വിളിച്ചു. അയാളുടെ പേര് ഞാൻ പറയുന്നില്ല. ചേട്ടാ ഒരു സീനുണ്ട്, എന്റെ പടത്തിൽ അഭിനയിക്കണമെന്ന് പറഞ്ഞു. നിന്റെ പടം തുടങ്ങുകയാണോ ആരാ നായകൻ എന്ന് ചോദിച്ചു’ ‘ഞാൻ പറഞ്ഞു റോഷൻ മാത്യുവെന്ന്. നിന്റെ പടത്തിൽ റോഷൻ മാത്യുവോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. ശരിയെന്ന് പറഞ്ഞ് കട്ട് ചെയ്തു. അടുത്ത ദിവസം റോഷൻ മാത്യു പടത്തിൽ നിന്ന് മാറി’.അതാ മനുഷ്യന്റെ കഴിവ് തന്നെയാണ്. ഇവർ ഭയങ്കര ക്രൂക്കഡ് മൈൻഡ് ആണ്. എല്ലാവരുടെയും പടം മുടക്കാൻ ഇറങ്ങിയ വലിയ ഗ്യാങ്ങാണ് എന്നാണ് ജൂഡ് പറഞ്ഞത്.