ഭക്ഷണം കിട്ടാതെ വന്നാലും അയാളുടെ മുഖത്ത് ഞാൻ കാമറ വെക്കില്ലെന്ന് തീരുമാനിച്ചു; തന്റെ അവസരങ്ങൾ ഇല്ലാതാക്കിയ നടനെ കുറിച്ച് ഛായാഗ്രഹകൻ ഉദ്പൽ.വി. നായനാർ

14482

പുറത്ത് നിന്ന് കാണുന്നത് സിനിമയിലെ വെള്ളിവെളിച്ചമാണെങ്കിൽ ഉള്ളിൽ നിന്ന് നോക്കിയ്ൽ ഒരുപാട് പേരുടെ കഠിനാധ്വാനവും കണ്ണീരുമാണ് സിനിമ. സിനിമയിൽ പ്രതിസന്ധികൾ നേരിടേണ്ടി വന്നവരുടെ കഥ പറയാൻ തുടങ്ങുകയാണെങ്കിൽ തീരില്ല എന്ന തന്നെയാണ് അണിയറക്കാർ പറയാറുള്ളത്. അഭിനയിക്കാൻ അവസരം കിട്ടിയിട്ടും അവസാന നിമിഷത്തിൽ അവസരം ഇല്ലാതാക്കിയ എത്രയോ പേരുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ സിനിമാ മേഖലയിൽ നടന്ന ഒരു നീക്കത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഛായാഗ്രഹകൻ ഉദ്പൽ വി നായനാർ.

മാസ്റ്റർ ബീൻ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഉദ്പലിന്റെ തുറന്ന് പറച്ചിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സിനിമയിൽ ആർട്ടിസ്റ്റ് ഒരാളെ റെക്കമന്റ് ചെയ്യുന്നത് ഒരു കണക്കിന് നല്ലതാണ്. പണ്ടൊന്നും ആരും അങ്ങനെ ചെയ്യാറില്ലായിരുന്നു. അത് പൂർണമായും സംവിധായകന് വിട്ടുക്കൊടുക്കുകയായിരുന്നു പതിവ്. അത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമായിരുന്നു. കാരണം അവർക്കാണ് അറിയുക ഓരോ ടെക്നീഷ്യന്മാരും എങ്ങനെയാണ് ചെയ്യുന്നതെന്ന്. പക്ഷെ ഇന്ന് അതല്ല. ഇന്ന് ഒരു ഗ്രൂപ്പായിട്ടാണ് വർക്ക് ചെയ്യുന്നത്. ഒരു ഗ്രൂപ്പിൽ മാത്രമേ വർക്ക് ചെയ്യൂ എന്ന അവസ്ഥയായി മാറിയിട്ടുണ്ട് മലയാള സിനിമയിൽ ഞാനൊരു ചെറിയ ഉദാഹരണം പറയാം.

Advertisements

Also Read
ആളുകൾ തുടരെ നെഗറ്റീവ് പറഞ്ഞതോടെ എന്നെക്കൊണ്ട് മറ്റൊന്നിനും കഴിയില്ലായെന്നായി; എന്നെക്കൊണ്ടിത് കൂട്ടിയാൽ കൂടുമോ എന്ന് സെൽഫ് ഡൗട്ടായി മാറി: പ്രിയ വാര്യർ

എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരേയും ആർട്ടിസ്റ്റിന്റെ റെക്കമന്റേഷനിൽ പോയിട്ടില്ല. എനിക്ക് വേണ്ടി പറയാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. മമ്മൂക്കയോടും ദീലിപിനോടുമൊക്കെ എന്നെ റെക്കമെന്റ് ചെയ്യാൻ പറയാനാകും. പക്ഷെ ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്റെ സ്വഭാവം കൊണ്ടും വർക്ക് കൊണ്ടുമാകാം എൺപതോളം സിനിമകൾ ചെയ്തത്. വിനയന്റെ ഇൻഡിപെൻഡൻസ് ഞാനായിരുന്നു ചെയ്തത്. അന്ന് അടുത്ത പടം നമുക്ക് ചെയ്യാമെന്ന് വിനയേട്ടൻ പറഞ്ഞു.

ഒരിക്കൽ വിനയേട്ടന്റെ പടത്തിൽ ഞാൻ വേണ്ട എന്ന് ഒരു ആർട്ടിസ്റ്റ് പറഞ്ഞതായി വിനയേട്ടൻ പറഞ്ഞു. എന്തുക്കൊണ്ടാണ് പുള്ളി എന്നെ വേണ്ട എന്ന് പറഞ്ഞതെന്ന് ഞാൻ ആലോചിച്ചെടുത്തു. അന്ന് മൊബൈൽ അധികം പ്രചാരത്തിലില്ല. അൽക്കാടെല്ലിന്റെ ഫോണാണുള്ളത്. മെസേജ് അയക്കുക മാത്രമാണ് ചെയ്യാനാവുക. ഇൻ കമ്മിംഗിന് വരെ കാശ് കൊടുക്കുന്ന കാലമാണ്. ഒരു ഓണത്തിന് എനിക്ക് ഒരു മെസേജ് വന്നു. മലയാളത്തിലെ ഒരു ലീഡിംഗ് നടിയായിരുന്നു. ഹാപ്പി ഓണം എന്നായിരുന്നു. ഞാൻ മറുപടി നൽകുകയും ചെയ്തു. പിന്നീട് മലയാളത്തിൽ ഇന്നും പ്രശസ്തനായ ആ നടൻ എന്നെ വിളിച്ചു.

Also Read
‘32,000 സ്ത്രീകൾ’ എന്നത് പിന്നീട് മൂന്ന് ആക്കിയത് എന്തിന്? കേരളത്തിലിത് നടന്നെന്ന വസ്തുത നിഷേധിക്കില്ല; പക്ഷെ, തെറ്റായ വിവരം നൽകുന്നത് ശരിയല്ല: ടൊവിനോ തോമസ്

ഈ നടി നിങ്ങൾക്ക് മെസേജ് അയിച്ചിരുന്നുവല്ലോ അവർ ഇപ്പോൾ എവിടെയാണ് എന്ന് ചോദിച്ചു. ഞാൻ എനിക്കറിയില്ല എന്ന് പറഞ്ഞു. അദ്ദേഹം ഫോൺ കട്ട് ചെയ്തു. പിന്നീട് എനിക്കൊരു സംവിധായകന്റെ കോൾ വന്നു. ഒരു പടമുണ്ട്, പെട്ടെന്ന് ചെയ്യണമെന്ന് പറഞ്ഞു. ആരാണ് നടനെന്ന് ചോദിച്ചപ്പോൾ ഈ നടനാണെന്ന് പറഞ്ഞു. അപ്പോൾ തന്നെ ഇത് പോയെന്ന് ഞാൻ മനസിൽ കണക്ക് കൂട്ടി. വിചാരിച്ച പോലെ ആ പടത്തിൽ നിന്നും ഞാൻ പുറത്തായി.

പിന്നീട് ഇതുപോലെ ഞാൻ പുറത്തായ സംഭവങ്ങൾ ഉണ്ടായി. ആ നടനെ നേരിട്ട് കണ്ട് സഹായം ചോദിക്കാനല്ല വന്നത്. എന്നെ ഈ പടത്തിൽ നിന്ന ഒഴിവാക്കരുതെന്ന് പറഞ്ഞിരുന്നു. എനിക്ക് ജീവിക്കണം എന്നും പറഞ്ഞു. പക്ഷേ വീണ്ടും ഞാൻ അയാൾ കാരണം സിനിമയിൽ നിന്ന പുറത്തായി. അന്ന് ഞാൻ തീരുമാനിച്ചതാണ് ഭക്ഷണം കിട്ടാതെ പോയാലും ഈ നായകനടന്റെ മുഖത്ത് ഞാൻ ക്യാമറ വെക്കില്ല എന്ന്. ആ നടൻ എന്തിനാണ് എനിക്ക് ഇങ്ങനെ ഉപദ്രവം ചെയ്തതെന്ന് അറിയില്ല.

അതേസമയം ആരാണ് ആ നടൻ എന്ന ചോദ്യങ്ങളാണ് അങിമുഖത്തിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ചിലർ പറയുന്നത് ആ നായകനടൻ ജയറാം ആണെന്നാണ്. അതിനുള്ള തെളിവുകളും അവർ നിരത്തുന്നുണ്ട്. അതിനാൽ ഉദ്പൽ പറഞ്ഞ നടൻ ജയറാം ആണോ അല്ലയോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ

Advertisement