‘32,000 സ്ത്രീകൾ’ എന്നത് പിന്നീട് മൂന്ന് ആക്കിയത് എന്തിന്? കേരളത്തിലിത് നടന്നെന്ന വസ്തുത നിഷേധിക്കില്ല; പക്ഷെ, തെറ്റായ വിവരം നൽകുന്നത് ശരിയല്ല: ടൊവിനോ തോമസ്

295

കേരളത്തിൽ വലിയ ചർച്ചയാവുന്ന ചിത്രമാണ് ‘ദ കേരള സ്റ്റോറി’. വിവധ കോണുകളിൽ നിന്നും നിരോധിക്കണമെന്ന ആവശ്യം ഉയർന്ന ചിത്രം പക്ഷെ കോടതി അനുമതിയോടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. യുപിയിലും മധ്യപ്രദേശിലും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിലും തമിഴ്‌നാട്ടിലും ചിത്രത്തിന് അനുമതി നൽകിയിട്ടില്ല.

ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്‌നടൻ ടൊവിനോ തോമസ്. ചിത്രത്തിന്റെ ട്രെയ്ലർ മാത്രമേ താൻ കണ്ടിട്ടുള്ളുവെനന്് താരം പറയുന്നുണ്ട്. ചിത്രം കണ്ടവരുമായി സംസാരിച്ചിട്ടുമില്ല. എന്നാൽ, ട്രെയ്ലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്ന് പറയുന്നത് പിന്നീട് നിർമ്മാതാക്കൾ മൂന്ന് ആക്കിമാറ്റിയത് എന്ത് അർത്ഥത്തിലാണ് എന്ന് ടൊവിനോ ചോദിക്കുന്നുണ്ട്.

Advertisements

തന്റെ ഏറ്റവും പുതിയ ചിത്രമായ 2018ന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ എത്തിയപ്പോഴാണ് ടൊവിനോ പ്രതികരിച്ചത്. താൻ കേരള സ്റ്റോറിയുടെ ട്രെയ്ലർ മാത്രമാണ് ഞാൻ കണ്ടത്. സിനിമ ഇതുവരെ കണ്ടിട്ടില്ല. കൂടാതെ കണ്ടവരോട് സംസാരിച്ചിട്ടുമില്ല. ട്രെയ്ലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നു, എന്നിട്ട് നിർമാതാക്കൾ തന്നെ അത് 3 ആക്കിമാറ്റിയെന്ന് ടൊവിനോ ചൂണ്ടിക്കാണിക്കുന്നു.

ALSO READ- ആ മേയ് ഒമ്പതിനാണ് അക്കാര്യം സംഭവിച്ചത്: ഭർത്താവിനെ ഞെട്ടിച്ചുകൊണ്ട് സർപ്രൈസുമായി ഷംന കാസിം; കാര്യം പിടികിട്ടാതെ ഷംനാദ്

ഇത് എന്താണ് അർഥമാക്കുന്നത്. തനിക്കറിയാവുന്നിടത്തോളം കേരളത്തിൽ 35 ദശലക്ഷം ആളുകളുണ്ട്. ഈ മൂന്ന് സംഭവങ്ങൾ കൊണ്ട് ആർക്കും അതിനെ സാമാന്യവൽക്കരിക്കാൻ കഴിയില്ല. ഇത് കേരളത്തിൽ നടന്നുവെന്ന വസ്തുത താൻ നിഷേധിക്കുന്നില്ല. ഇത് സംഭവിച്ചിരിക്കാം. എന്നാൽ തനിക്കിതിനെ കുറിച്ച് വ്യക്തിപരമായി അറിയില്ലെന്നാണ് ടൊവിനോ പറയുന്നത്.

ഇക്കാര്യം വാർത്തകളിൽ വായിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് നമ്മൾ കാണുന്നതെല്ലാം വസ്തുതകളല്ല. കേവലം അഭിപ്രായങ്ങൾ മാത്രമാണ്. അഞ്ച് വ്യത്യസ്ത ചാനലുകളിൽ ഒരേ വാർത്ത അഞ്ച് വ്യത്യസ്തമായ രീതിയിൽ കൊടുക്കുന്നത് നമ്മൾ കാണുന്നു. അതിനാൽ ശരിയും തെറ്റും തനിക്കറിയാമെന്നും താരം പറഞ്ഞു.

ALSO READ- പലരെയും പോലെ എനിക്കും ആ അനുഭവം ഉണ്ടായിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി

അതേസമയം, 35 ദശലക്ഷത്തിൽ മൂന്ന് സാമാന്യവൽക്കരിക്കാൻ കഴിയില്ല, തെറ്റായ വിവരങ്ങൾ നൽകുന്നത് വളരെ മോശമാണെന്നും താരം അഭിപ്രായപ്പെട്ടു. ഇതിനിടെ വിവാദങ്ങൾ ഉയരുന്നതിനിടെ കേരള സ്റ്റോറി പ്രദർശനം തുടരുകയാണ്. ദിവസങ്ങൾ കൊണ്ട് ചിത്രം 50 കോടി കളക്ഷൻ നേടിയെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Advertisement