ആ മേയ് ഒമ്പതിനാണ് അക്കാര്യം സംഭവിച്ചത്: ഭർത്താവിനെ ഞെട്ടിച്ചുകൊണ്ട് സർപ്രൈസുമായി ഷംന കാസിം; കാര്യം പിടികിട്ടാതെ ഷംനാദ്

363

മലയാളികളുടെ പ്രിയപ്പെട്ട നടി ഷംന കാസിമിന് കഴിഞ്ഞമാസമാണ് കുഞ്ഞു പിറന്നത്. ആൺ കുഞ്ഞിനാണ് ഷംന ജന്മം നൽകിയിരിക്കുന്നത്. ദുബായിയിലെ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ പിറവി.

ദുബായ കിരീടാവകാശി ശൈഖ് ഹംദാന്റെ പേരാണ് ആദ്യത്തെ കൺമണിക്ക് നടി നൽകിയിരിക്കുന്നത്. വിവാഹ ശേഷം ഭർത്താവും ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഡോ. ഷാനിദ് ആസിഫലിക്കൊപ്പം ദുബായിയിലാണ് ഷംനയുടെ താമസം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം.

Advertisements

അമ്മയാകാൻ പോകുന്ന വിവരം ഡിസംബറിൽ ഷംന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയ രംഗത്ത് എത്തിയത്. കോളജ് കുമാരൻ, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടൻ ??േവ്ലാഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. കൂടാതെ തെലുങ്കിലും തമിഴിലും താരം സജീവമായിരുന്നു.

ALSO READ- പലരെയും പോലെ എനിക്കും ആ അനുഭവം ഉണ്ടായിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി

പ്രണയവിവാഹമായിരുന്നു ഷംനയുടേത്. ഇതിനിടെ താൻ ഭർത്താവ് ഷാനിദിനെ ആദ്യമായി പരിചയപ്പെട്ട ദിവസത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ഇപ്പോൾ നടി.ഒരു മെയ് ഒൻപതിനാണ് ദുബായിലെ സ്വകാര്യ ചടങ്ങിൽ വച്ച് ഷംന ആദ്യമായി ഷാനിദിനെ പരിചയപ്പെട്ടത്.

പിന്നീടിത് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും കടക്കുകയായിരുന്നു. മനോഹരമായ വിഡിയോ പങ്കുവച്ചാണ് ഷംന ഈ നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചത്. കയ്യിൽ ഒരു പൂച്ചെണ്ടുമായി ഭർത്താവ് ഷാനിദിന് മുന്നിലേക്ക് സർപ്രൈസായി നടന്നു വരുന്ന ഷംന കാസിമിനെ വിഡിയോയിൽ കാണാം. ഷാനിദിന്റെ മുഖത്തെ അമ്പരപ്പ് മാറിയിട്ടില്ല. കാര്യം എന്തെന്ന് പിടികിട്ടാതെ അമ്പരന്നാണ് ഷംനാദിന്റെ നിൽപ്പ്.

ALSO READ- ദിലീപിന് ഒപ്പം മാത്രമല്ല മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നിവിൻ പോളി തുടങ്ങിയവരുടെ കൂടെയൊക്കെ എന്നിക്ക് അഭിനയിക്കണം: തമന്ന പറഞ്ഞത് കേട്ടോ

താരം പങ്കുട്ട വീഡിയോയ്ക്ക് കീഴെ രസകരമായ കമന്റുകളാണ് ലഭിക്കുന്നതും. ജീവിതത്തിൽ ഉടനീളം ഈ സ്‌നേഹം നിലനിൽക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം.

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലി കാൽനൂറ്റാണ്ടോളമായി ദുബായിയിൽ താമസക്കാരനാണ്. അതുകൊണ്ടുതന്നെ ദുബായ് കിരീടാവകാശിയുടെ പേരാണ് ഇദ്ദേഹം മകന് നൽകിയത്. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്.

Advertisement