തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നായികയാണ് മിൽക്കി ബ്യൂട്ടി എന്ന് അറിയപ്പെയടുന്ന നടി തമന്ന ഭാട്ടിയ. ഇതിനോടകം തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള തമന്ന തമിഴിലേയും തെലുങ്കിലേയും ഒട്ടു മിക്ക സൂപ്പർതാരങ്ങൾക്കും ജോഡിയായി വേഷം ഇട്ടിട്ടുണ്ട്.
കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് തമന്ന. ഇപ്പോൾ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ ജനപ്രിയൻ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്കും എത്തുിയിരിക്കുകയാണ് നടി. അതേ സമയം മലയാള സിനിമയെ എന്നും സ്‌നേഹിക്കുന്ന ആളാണ് താനെന്നാണ് തമന്ന പറയുന്നത്.
മലയാളത്തിലെ പല താരങ്ങൾക്കുമൊപ്പം അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും തമന്ന തുറന്നു പറയുന്നു.മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, സൂപ്പർതാരങ്ങളായ ജയറാം, സുരേഷ് ഗോപി പുതിയ തലമുറയിലെ ഹീറോകളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ, നിവിൻ പോളി തുടങ്ങിയവരുടെ കൂടെയൊക്കെ വർക്ക് ചെയ്യണമെന്നത് തന്റെ ആഗ്രഹമാണെന്ന് തമന്ന പറയുന്നു.
അത് നടക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും തമന്ന വ്യക്തമാക്കുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ മലയാള ചിത്രങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. എപ്പോഴും നിറയെ അവാർഡുകൾ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്. നല്ല കഥ, കഥാപാത്രം, സംവിധായകർ എന്നിവ ഒത്തുവന്നാൽ മലയാളത്തിൽ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമാണ്.
സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ കഥകൾക്കും കഥാപാത്രങ്ങൾക്കും പ്രാമുഖ്യം കൊടുത്ത് സിനിമ യെടുക്കുന്നത് കൂടുതലും മലയാളത്തിലാണ്. നല്ല അവസരം കാത്തിരിക്കുകയാണ് ഞാൻ എന്നും തമന്ന പറഞ്ഞു. അതേ സമയം ചില മലയാള സിനിമകളിൽ അഭിനയിക്കാൻ ഓഫറുകൾ വന്നിരുന്നു. എന്നാൽ കാൾഷീറ്റ് ഇല്ലാത്ത കാരണത്താൽ ആ ഓഫറുകളെല്ലാം നിരസിക്കേണ്ടി വന്നു എന്നും തമന്ന വ്യക്തമാക്കി.