മൂന്നാമതൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു, അവരോട് കാണിക്കുന്ന അനാദരവല്ലേ, സാമന്തയുമായുള്ള വിവാഹബന്ധത്തെ കുറിച്ച് മനസ്സ് തുറന്ന് നാഗചൈതന്യ

1005

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികള്‍ ആയിരുന്നു സാമന്തയും തെലുങ്ക് യുവസൂപ്പര്‍താരം നാഗ ചൈതന്യയും. ഓണ്‍ സ്‌ക്രീനിലെ താരജോഡി ജീവിതത്തിലും ഒരുമിക്കുന്നത് ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കുന്നതായിരുന്നു.

Advertisements

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ 2017 ല്‍ നാഗ ചൈതന്യയും സമാന്തയും വിവാഹിതരാവുകയും ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വൈറലാകാറും ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം നാഗ ചൈതന്യയും സമാന്തയും അറിയിക്കുകയായിരുന്നു.

Also Read: കാജോൾ എന്റെ ബന്ധുവായി വരുന്ന പേടിയിലാണ് ഞാൻ; കരൺ ജോഹറിന് മറുപടിയുമായി ഷാരുഖ്ഖാൻ

2021 ഒക്ടോബര്‍ രണ്ടിനായിരുന്നു സാമും ചൈയും പിരിയാന്‍ തീരുമാനിച്ച വിവരം ലോകത്തെ അറിയിക്കുന്നത്. ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇത്. ഇപ്പോഴിതാ മുന്‍ഭാര്യ സാമന്തയെ കുറിച്ചും ആ വിവാഹബന്ധത്തെ കുറിച്ചും സംസാരിക്കുകയാണ് നാഗചൈതന്യ.

രണ്ട് വര്‍ഷത്തിലേറെയായി തങ്ങള്‍ വേര്‍പിരിഞ്ഞിട്ടെന്നും എന്നാല്‍ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ട് ഒരു വര്‍ഷമേയായുള്ളൂവെന്നും ഇപ്പോള്‍ രണ്ടാളും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോകുകയാണെന്നും നാഗചൈതന്യ പറയുന്നു.

Also Read: സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും എന്റെ വീട്ടിലേക്ക് വരാം; കഴിയുംവിധം സഹായിക്കും; പ്രളയകാലത്ത് ദുരിതത്തിലായവരെ ക്ഷണിച്ച ടൊവിനോ: വൈറലായി പഴയ കുറിപ്പ്

സാമന്ത വളരെ ആകര്‍ഷണീയതയുള്ള വ്യക്തിയാണ്. അവള്‍ എല്ലാ സന്തോഷത്തിനും അര്‍ഹയാണെന്നും എന്നാല്‍ മാധ്യമങ്ങള്‍ അസ്വാരസ്യങ്ങളുണ്ടാക്കുകയാണെന്നും പരസ്പര ബഹുമാനമില്ലാതാക്കുന്നതില്‍ വിഷമം തോന്നുന്നുവെന്നും താരം പറഞ്ഞു.

ഇപ്പോള്‍ മാധ്യമങ്ങള്‍ മൂന്നാമതൊരു വ്യക്തിയെ തന്റെ ജീവിതത്തിലേക്ക് വലിച്ചുകൊണ്ടുവരികയാണെന്നും വലിയ അനാദരവാണ് അവര്‍ക്ക് വരുത്തിവെക്കുന്നതെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും നാഗചൈതന്യ ചോദിക്കുന്നു.

Advertisement