ടിക് ടോക്കിലൂടെയെത്തി ഇന്ന് റീല്‍സിലും താരങ്ങളായിരിക്കുകയാണ് ദമ്പതിമാരായ രാജേഷും ചിന്നുവും. സോഷ്യമീഡിയയില്‍ സജീവമായ രാജേഷിനും ചിന്നുവിനും ഇന്ന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്.
ഇവരുടെ റീല്‍സ് വീഡിയോകള്‍ പലപ്പോഴും വൈറലാവാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഇവര്‍ക്കുണ്ട്. ഇതില്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ രാജേഷും ചിന്നുവും പങ്കുവെക്കാറുണ്ട്.
Also Read: കാജോൾ എന്റെ ബന്ധുവായി വരുന്ന പേടിയിലാണ് ഞാൻ; കരൺ ജോഹറിന് മറുപടിയുമായി ഷാരുഖ്ഖാൻ
ഇപ്പോഴിതാ രാജേഷ് പങ്കുവെച്ചിരിക്കുന്ന ഒരു റീല്‍സ് വീഡിയോയാണ് ഇന്ന് ആരാധകര്‍ ഒന്നടങ്കം സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്. സര്‍പ്രൈസ് ആയ ഒരു പ്രെഗ്നന്‍സി വെളിപ്പെടുത്തല്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു റീല്‍സ് പങ്കുവെച്ചിരിക്കുന്നത്.
ഫോട്ടോഷൂട്ടിനായി കാത്തിരിക്കുന്ന രാജേഷിന്റെ അടുത്തേക്ക് പതിയെ പ്രെഗ്നന്‍സി ടെസ്റ്റ് റിസല്‍ട്ടുമായി വരികയാണ് ദീപ്തി. ഇത് കണ്ടതും സന്തോഷം കൊണ്ട് മതിമറന്ന രാജേഷ് ദീപ്തിയെ കെട്ടിപ്പിടിക്കുകയാണ്.
നേരത്തെ ചിന്നു ഗര്‍ഭിണിയാണെന്ന് പറഞ്ഞുകൊണ്ട് പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ഗര്‍ഭിണാണെന്ന് തുറന്നുപറയുകയാണ് പുതിയ വീഡിയോയിലൂടെ ദീപ്തിയെന്ന ചിന്നു. നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്.