ഓര്‍ഹാന്‍ ഭാഗ്യമുള്ള കുട്ടി തന്നെ, മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ മകന്റെ ചിത്രം പങ്കുവെച്ച് സൗബിന്‍, കമന്റുകള്‍ കൊണ്ട് മൂടി ആരാധകരും

357

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും അത്ഭുതപ്പെടുത്തുന്ന മമ്മൂട്ടിക്ക് ഇന്നും ആരാധകരേറെയാണ്. തങ്ങളുടെ പ്രിയപ്പെട്ട നടനായ മമ്മൂട്ടിയുമായി ബന്ധപ്പെട്ട എല്ലാവാര്‍ത്തകളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

Advertisements

അഭിനയം കഴിഞ്ഞാല്‍ മമ്മൂട്ടിക്ക് ഏറെ ഹരമുള്ള രണ്ട് കാര്യങ്ങളാണ് ഡ്രൈവിങും ഫോട്ടോഗ്രാഫിയും. പലപ്പോഴും താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മമ്മൂക്ക ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

Also Read: കാജോൾ എന്റെ ബന്ധുവായി വരുന്ന പേടിയിലാണ് ഞാൻ; കരൺ ജോഹറിന് മറുപടിയുമായി ഷാരുഖ്ഖാൻ

അത്തരത്തില്‍ മമ്മൂക്ക തന്റെ ക്യാമറയില്‍ പകര്‍ത്തിയ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയനടന്‍ സൗബിന്‍ ഷാഹിറിന്റെ മകന്റെ ഫോട്ടോയാണ് മമ്മൂക്ക ക്യാമറയില്‍ പകര്‍ത്തിയത്.

ഓര്‍ഹാന്‍ എന്നാണ് സൗബിന്റെ മകന്റെ പേര്. ഒരു വിന്റേജ് കാറിന്റെ മുന്നിലൂടെ ചിരിച്ചുകൊണ്ട് ഓടിവരുന്ന ഓര്‍ഹാന്റെ ചിത്രമാണ് മമ്മൂക്ക എടുത്തത്. ലൈഫ് ഉള്ള ഒരു ഫോട്ടോ തന്നെയായിരുന്നു ശരിക്കും ഇത്. സൗബിനാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

Also Read: സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും എന്റെ വീട്ടിലേക്ക് വരാം; കഴിയുംവിധം സഹായിക്കും; പ്രളയകാലത്ത് ദുരിതത്തിലായവരെ ക്ഷണിച്ച ടൊവിനോ: വൈറലായി പഴയ കുറിപ്പ്

ഒരുപാട് ഭാഗ്യമുള്ള കുട്ടിയാണ് തന്റെ ഓര്‍ഹാന്‍ എന്നും മമ്മൂക്ക എടുത്ത ഫോട്ടോയാണ് ഇതെന്നും കുറിച്ചുകൊണ്ടായിരുന്നു താരം മകന്റെ ചിത്രം പങ്കുവെച്ചത്. ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Advertisement