‘ലഹരി ആരും ബലം പ്രയോഗിച്ച് വായിൽ കുത്തിക്കയറ്റില്ല; ബോധമുണ്ടെങ്കിൽ മകൻ ലഹരി ഉപയോഗിക്കില്ല’; ടിനി ടോമിനോട് മറുപടി പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

2220

മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്.

തുടർന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിൽ അഭിനയിച്ചു. നിവിൻ പോളിയും, നയൻതാരയും മുഖ്യ വേഷത്തിൽ എത്തിയ ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീട് ധ്യാൻ അഭിമുഖങ്ങളിലൂടെയാണ് കൂടുതൽ പ്രശസ്തനായതെന്ന് പറയാം, പലപ്പോഴും തമാശയായി ഇന്റർവ്യൂ നൽകി ട്രോളുകൾക്ക് കാരണമായിട്ടുള്ള ധ്യാൻ ഇപ്പോഴിതാ സീരിയസായ കാര്യങ്ങൾ സംസാരിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

Advertisements

കഴിഞ്ഞദിവസം നടൻ ടിനി ടോം നടത്തിയ പരാമർശങ്ങൾക്കാണ് ധ്യാനിന്റെ മറുപടി. ലഹരി ആരും ബലം പ്രയോഗിച്ച് വായിൽകുത്തിക്കയറ്റില്ലെന്നാണ് ധ്യാൻ പറയുന്നത്. ബോധമുണ്ടെങ്കിൽ മകൻ അത് ഉപയോഗിക്കില്ലെന്നും താരം വിശദീകരിച്ചു.

ALSO READ- കലക്ഷനില്‍ ആദ്യ പത്തില്‍ പോലുമില്ല, കേരളത്തില്‍ വിജയം കാണാതെ കേരള സ്‌റ്റോറി

കഴിഞ്ഞദിവസം, മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് പറയവെയാണ് ടിനി ടോം, തന്റെ ഏകമകനെ ആഗ്രഹമുണ്ടായിട്ടും സിനിമയിൽ അവസരം ലഭിച്ചിട്ടും അഭിനയിക്കാൻ വിട്ടില്ലെന്ന് തുറന്നുപറഞ്ഞത്. താൻ ഈയടുത്ത് കൂടെ അഭിനയിച്ച് ലഹരിക്ക് അടിമയായ ഒരു നടന്റെ പല്ലുകൾ ഇപ്പോൾ കൊഴിഞ്ഞു തുടങ്ങിയെന്ന് ടിനി ടോം പറഞ്ഞിരുന്നു. തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം കൊണ്ടാണ് വേണ്ടെന്ന് വച്ചത് എന്നും ടിനി പറഞ്ഞു.

ALSO READ- സഹിക്കാന്‍ പറ്റുന്നില്ല, മാനസികമായും ശാരീരികമായും തളര്‍ന്നു, സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടത് പോലെ തോന്നുന്നു, ലൈവില്‍ പൊട്ടിക്കരഞ്ഞ് സദ, ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ആരാധകര്‍

തന്റെ മകന് സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് തന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടിയായിരുന്നു അവൾക്കെന്നും ടിനി പ്രതികരിച്ചു.

കൂടാതെ, സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്. തനിക്ക് ഒരു മകനേയുള്ളു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങിയെന്നും ടിനി പറഞ്ഞു.

അതേസമയം, ആ നടനെ കുറിച്ച് ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നാണ് പലരും പറയുന്നത്. ഇപ്പോൾ പല്ല്, അടുത്തത് എല്ലു പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരിയെന്നും ടിനി ടോം അഭിപ്രായപ്പെട്ടു.

Advertisement