കേരളത്തെ അപമാനിക്കുന്ന തരത്തിൽ ദി കേരളാ സ്റ്റോറി എന്ന ചിത്രത്തിൽ വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ ഉണ്ടെന്ന് കാട്ടി നിരവധി വിവാദങ്ങൾ ആണ് ഇപ്പോൾ പൊട്ടി പുറപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് കേരളത്തെ അപമാനിക്കുന്ന ഈ സിനിമയ്ക്ക് എതിരം രംഗത്തെത്തിയത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ആളുകൾ കേരളത്തെ അപമാനിക്കാൻ ആയി സംഘപരിവാർ അനുകൂലികൾ നുണ പ്രചരണം നടത്തുന്ന ഈ സിനിമയ്ക്ക് എതിരെ എത്തിയിരുന്നു. ഇപ്പോഴിതാ ഓസ്‌കാർ തമിഴൻ മദ്രാസിന്റെ മൊസാർട്ട് സംഗീത സംവിധായകൻ സാക്ഷാൽ എ ആർ റഹ്‌മാനും കേരളത്തെ അപമാനിക്കാനായി മനപൂർവ്വം പടച്ചുവിട്ട ഈ സിനമയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
കേരളത്തിലെ കായംകുളം ചേരാവള്ളിയിലെ മുസ്ലീം പള്ളിയിൽ വെച്ച് നടന്ന ഒരു ഹിന്ദുവിവാഹ വീഡിയോ പങ്കുവച്ച് ആണ് ഏആർ റഹ്‌മാൻ പ്രതികരിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളം ചേരാമുള്ള ജമാഅത്ത് ജുമാമസ്ജിദീൽ 2020 ജനുവരി 19 ന് നടന്ന വിവാഹത്തിന്റെ വീഡിയോയാണ് റഹ്‌മാൻ ട്വിറ്ററിൽ പങ്കുവച്ചത്.
ഇതും കേരളത്തിന്റെ കഥയാണ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ അദ്ദേഹം റീട്വീറ്റ് ചെയ്യുയായിരുന്നു. മനുഷ്യത്വത്തോടുള്ള സ്നേഹം നിരുപാധികവും ശാന്തിയുള്ളതും ആയിരിക്കണം. എന്ന തലക്കെട്ടിലാണ് എ ആർ റഹ്‌മാൻ വീഡിയോ പങ്കുവച്ചത്.
കായംകുളം സ്വദേശികളാണ് ശരത് ശശിയുടെയും അഞ്ജു അശോകിന്റെയും വിവാഹമാണ് വീഡിയോയിൽ. ചേരാവളളി മുസ്ലിം ജമാഅത്ത് പള്ളിയിൽ 2020 ജനുവരി 19 നു ഹിന്ദു ആചാരങ്ങളോടെ ആയിരുന്നു വിവാഹം നടന്നത്.2020ൽ നടന്ന സംഭവമാണിത്. മുസ്ലീം പള്ളിയിൽ മണ്ഡപമൊരുക്കി ഹൈന്ദവ വിവാഹം നടത്തി.
പിതാവ് മരിച്ചതോടെ ഹിന്ദുമതത്തിൽ പെട്ട വധുവിന്റെ കുടുംബം വിവാഹത്തിന് ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടുകയായിരുന്നു. എന്നാൽ വിവാഹത്തിന് വേണ്ട സ്വർണവും 20 ലക്ഷത്തിൽ അധികം രൂപയും മുടക്കി വിവാഹം പള്ളിയിൽ വെച്ച് തന്നെ ഹിന്ദു ആചാര പ്രകാരം നടത്തി കൊടുക്കുകയായിരുന്നു പള്ളി ക്കമ്മറ്റി.
പള്ളിക്കൽ സ്വദേശി നസീറാണ് വിവാഹ ചടങ്ങിനുള്ള ചിലവ് വഹിച്ചത്. പ്രാർത്ഥനയോടെയും പൂജാ കർമങ്ങ ളോടുമാണ് പള്ളിയിൽ വിവാഹം നടന്നത്. ജമാഅത്ത് കമ്മിറ്റി വിഭവസമൃദ്ധമായ സദ്യമായും ഒരുക്കിയിരുന്നു. അതേ സമയം ഇപ്പോൾ ഏആർ റഹ്‌മാന് എതിരെ തിരിഞ്ഞിരിക്കുകയാണ് സംഘപരിവാർ അനുകൂലികൾ. അദ്ദേഹത്തിന്റെ വാളിൽ തെ റി അഭിഷേകമാണ് ഈ കൂട്ടർ നടത്തുന്നത്.
Bravo 🙌🏽 love for humanity has to be unconditional and healing ❤️🩹 https://t.co/X9xYVMxyiF
— A.R.Rahman (@arrahman) May 4, 2023