കാലം എത്ര കഴിഞ്ഞാലും മലയാളി മനസ്സുകളിൽ സ്ഥാനം പിടിക്കാൻ സാധിച്ച നടിയാണ് ഷീല. നിറം നല്കുന്ന സാരികളിൽ അതിന് മാച്ച് ആയ ആഭരണങ്ങളോട് കൂടിയല്ലാതെ ഷീലാമ്മയെ തന്റെ എഴുപത്തി എട്ടാം വയസ്സിലും കാണാൻ കഴിയുകയില്ല. തനിക്ക് പ്രാധാന്യമുള്ള വേഷങ്ങളിൽ മാത്രം അഭിനയിക്കുന്ന മുതിർന്ന നായിക നടി ഉണ്ടെങ്കിൽ അത് നമ്മുടെ ഷീലാമ്മയായിരിക്കും. ഒരു കാലഘട്ടത്തിൽ കേരളീയരുടെ മാദക റാണിയായിരുന്നു ഷീല.
വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം പിന്നീട് 2003 ലാണ് സിനിമയിലേക്ക് തിരിച്ച് വന്നത്. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറുവാൻ താരത്തിന് സാധിച്ചു. ജയറാമായിരുന്നു ചിത്രത്തിലെ നായകൻ. സിനിമ വൻ ഹിറ്റായതോടെ ഷീലയെ തേടി നിരവധി അവസരങ്ങൾ ചെന്നു. ഏറെ നാളുകൾക്ക് ശേഷം ഷീല അഭിനയിക്കുന്ന അനുരാഗം എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.
ഇപ്പോഴിതാ ഷീല ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാമ് താരത്തിന്റെ പരാമർശം.മൂവി വേൾഡിന് നല്കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ; സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അഭിനേതാക്കൾ ശ്രദ്ധിക്കണം. ദിവസവും മൂന്ന് സിനിമ കാണുന്ന വ്യക്തിയാണ് ഞാൻ. സിനിമ ഓടിയാലും ഇല്ലെങ്കിലും എനിക്കത് പറയാൻ സാധിക്കും.
ഈയടുത്ത് ഞാനൊരു പടം കണ്ടിരുന്നു. ഒരു വലിയ നായികനടിയാണ് അതിൽ അഭിനയിച്ചിരിക്കുന്നത്. അവരുടെ കഥാപാത്രം നല്ലതായിരുന്നു. അവരുടെ ഭാഗങ്ങളെല്ലാം നന്നായിരുന്നു. പക്ഷെ പടം മുഴുവൻ രാഷ്ട്രീയവും, മറ്റുമായി മനസ്സിലാക്കാൻ പ്രയാസമായിരുന്നു. ഇപ്പോൾ സ്‌ക്രിപ്‌റ്റൊക്കെ വാരി വലിച്ച് എഴുതി വെക്കും. അതുകൊണ്ടാണ് ചിലർ സ്‌ക്രിപ്റ്റിൽ ഇടപ്പെടുന്നത്. സ്‌ക്രിപ്റ്റ് മാറ്റാൻ പറയാൻ സാധിക്കുന്നില്ല എങ്കിൽ അഭിനയിക്കാൻ കഴിയില്ല എന്ന് പറയുന്നതാണ് ഉചിതം. അങ്ങനെ പറയാൻ പറ്റുന്നില്ല എങ്കിൽ അഭിനയിക്കാതെ എങ്കിലും ഇരിക്കണം എന്നാണ് ഷീല പറഞ്ഞത്.
അതേസമയം ഷീലയുടെ അഭിമുഖം വൈറലായതോടെ മഞ്ജുവാര്യരെ കുറിച്ചാണ് താരം പറഞ്ഞതെന്ന് കാമിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച മുറുകുകയാണ്. ഈയടുത്ത് അടുത്തിറങ്ങിയ രാഷ്ച്രീയ പശ്ചാത്തലമുള്ള സിനിമയായിരുന്നു വെള്ളരിപട്ടണം. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത് മഞ്ജുവും, സൗബിനും ആയിരുന്നെങ്കിലും പ്രേക്ഷകർക്ക് ചിത്രത്തിന്റെ കഥാഗതി തൃപ്തികരമായിരുന്നില്ല