പ്രമുഖ നടിയെ ട്രോളി സ്‌കിറ്റ് അവതരിപ്പിച്ച് സ്റ്റാർ മാജിക് താരങ്ങൾ; സോഷ്യൽ മീഡിയയിൽ സ്‌കിറ്റിനെതിരെ സമ്മിശ്ര പ്രതികരണം

7840

ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ പരിപാടികളിൽ പ്രധാനപ്പെട്ടതാണ് സ്റ്റാർ മാജിക്. ടെലിവിഷൻ താരങ്ങളും, മിമിക്രി താരങ്ങളും അണിനിരക്കുന്ന ഷോ ഹോസ്റ്റ് ചെയ്യുന്നത് ലക്ഷ്മി നക്ഷത്രയാണ്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കളിയാക്കലുകളും, കളികളും, സപ്പോർട്ടും എല്ലാം കൊണ്ടും മുന്നിട്ട് നില്ക്കുന്ന ഷോ കുടുംബപ്രേക്ഷകർക്കും, യുവാക്കൾക്കും ഒരുപോലെഹരം നല്കുന്നതാണ്.

അതേസമയം ഷോയിലൂടെയുള്ള താരങ്ങളുടെ പരസ്പര കളിയാക്കലുകൾക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. ഷോയിൽ പങ്കെടുക്കുന്നവരുടെ കളറിന്റെ പേരിലും, ശരീരത്തിന്റെ പേരിലും തമാശയെന്നവണ്ണം കാണിക്കുന്ന, പറയുന്ന പല കാര്യങ്ങളും ബോഡി ഷെയ്മിങ്ങിന്റെ എല്ലാ പരിധികളും ലംഘിക്കുന്നതാണ്.

Advertisements

Also Read
ശ്രീനാഥ് ഭാസി അങ്ങനെയാണ് എന്ന് മനസിലാക്കി, ഭാസിയെ ഉപയോഗിക്കാൻ തയ്യാറാകുന്നവർ ഉപയോഗിക്കുക, ഇല്ലാത്തവർ വിളിക്കാതിരിക്കുക; നിലപാട് പറഞ്ഞ് ആസിഫ് അലി

ഇപ്പോഴിതാ കഴിഞ്ഞ ദിവസം തങ്കച്ചൻ, അഖിൽ എന്നിവർ ചേർന്ന് നടത്തിയ സ്‌കിറ്റിനെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നത്. മലയാളത്തിലെ പ്രമുഖയായ താരത്തെ കളിയാക്കിക്കൊണ്ടുള്ളതായിരുന്നു സ്‌കിറ്റ്. അഖിൽ അവതരിപ്പിക്കുന്ന എംജി ശ്രീകുമാറിന്റെ കഥാപാത്രം ഷോയിൽ ഗസ്റ്റായി വരുന്ന താരത്തോട് ഉത്സവ സീസൺ കഴിഞ്ഞാൽ എങ്ങനെയാണ് ജീവിക്കുന്നത് എന്നൊരു ചോദ്യം ചോദിക്കുന്നുണ്ട്.

ഇതിന് മറുപടിയായി ഉദ്ഘാടനം കൊണ്ടാണ് താൻ ജീവിക്കുന്നതെന്ന പറഞ്ഞാണ് തങ്കച്ചൻ തിരിഞ്ഞ് നടക്കുന്നത്. തിരിഞ്ഞ് നടക്കുന്ന തങ്കച്ചന്റെ പിൻഭാഗത്ത് ചിലത് ഫിറ്റ് ചെയ്ത് വലിപ്പം വെച്ചിരിപ്പിക്കുന്നതായി കാണാം. ഇത് പ്രൊജക്ട് ചെയ്യുന്ന രീതിയിലാണ് താരം നടക്കുന്നതും, ഇരിക്കുന്നതും അതേസമയം പ്രമുഖ നടിയെ കളിയാക്കിയാണ് സ്‌കിറ്റ് അവതരിപ്പിച്ചതെന്നും, തമാശ അതിരുകടന്ന് അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നുമാണ് സോഷ്യൽ മീഡിയയിൽ പരക്കെ ഉള്ള സംസാരം.

Also Read
അയാളെന്നെ മർദ്ധിക്കുമായിരുന്നു; മകൾ ജനിച്ച ശേഷവും അയാളത് തുടർന്നു; ഡിവോഴ്‌സ് ഫോട്ടോ ഷൂട്ടിൽ കുറ്റബോധം തോന്നുന്നില്ല; തമിഴ് നടി ശാലിനി

അതേസമയം റേറ്റിങ്ങിനായി ഷോയിലുള്ള സഹതാരങ്ങളെ വെച്ച് നിലവാരമില്ലാത്ത കോമഡികളും, ദ്വയാർത്ഥ പ്രയോഗങ്ങളും ഉടനീളം നടത്തുകയാണെന്ന പരാതിയും ഉയർന്ന് വന്നിട്ടുണ്ട്. എല്ലാവർക്കും ഒരുപോലെ കഴിവുണ്ടാവില്ല എന്നും, കുറവുകളെ കളിയാക്കുമ്പോൾ അത് സഹിക്കുന്നതിന് പരിധികളുണ്ടെന്നും കമന്റായി സോഷ്യൽ മീഡിയയിൽ ചിലർ പോസ്റ്റുന്നുണ്ട്. എന്നാൽ ഷോ മികച്ച് രീതിയിലാണ് പോകുന്നതെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം. ചുരുക്കി പറഞ്ഞാൽ സ്റ്റാർ മാജിക്കിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

Advertisement