രശ്മിക മന്ദാനയുമായി പ്രണത്തിലാണെന്ന് വാര്‍ത്തകള്‍, ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തി നടന്‍ ശ്രീനിവാസ്

235

തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുമ്പോള്‍ തന്നെ പാന്‍ ഇന്ത്യ താരമായി അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. മറ്റുള്ള നടിമാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ കരിയര്‍ ഗ്രാഫില്‍ മുന്നിട്ട് നില്ക്കുന്ന നടിയായ രശ്മിക കന്നഡയിലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലേക്കും, തമിഴിലേക്കും, അവിടെ നിന്ന് ബോളിവുഡിലേക്കുമായിരുന്നു താരത്തിന്റെ വളര്‍ച്ച.

Advertisements

രശ്മിക അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാവുകയാണ്. അതുകൊണ്ടു തന്നെ ഭാഗ്യനായികായാണ് താരത്തെ പലരും വിലയിരുത്തുന്നത്. അഭിനയിച്ച സിനിമകളിലെല്ലാം തന്നെ ഹിറ്റ് സോങ്ങുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കിര്‍ക് പാര്‍ട്ടി എന്ന സിനിമയിലൂടെയാണ് 2016 ല്‍ രശ്മിക അഭിനയിക്കാന്‍ വരുന്നത്.

Also Read: ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല; എല്ലാം ഒരു പാഠമാണ് തുറന്ന് പറഞ്ഞ് നാഗചൈതന്യ

കന്നഡയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമായിരുന്നു അത്. മികച്ച പുതുമുഖ നടിക്കുള്ള സൈമ പുരസ്‌കാരവും കിരിക് പാര്‍ട്ടി എന്ന സിനിമയിലൂടെ രശ്മികയ്ക്ക് ലഭിച്ചു. കന്നഡയിലെ മുന്‍നിര നായികയായിരിക്കെയാണ് തെലുങ്കിലേക്കുള്ള വരവ്. പിന്നീട് നടിക്ക് കരിയറില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

രശ്മികയുടെ പേരില്‍ മിക്കപ്പോഴും ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. അതില്‍ കൂടുതലും നടന്‍ വിജയ് ദേവരുകൊണ്ടയുമായി പ്രണയത്തിലാണെന്ന രീതിയിലുള്ള വാര്‍ത്തകളായിരുന്നു. എന്നാല്‍ ഇതിലൊന്നും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read: പരാജയ ഭീതിയിൽ വിക്രം; പൊട്ടിത്തെറിച്ച് തങ്കലാൻ സംവിധായകൻ; പാ രഞ്ജിത്ത് ദേഷ്യപ്പെട്ടത് വിക്രത്തിന്റെ സംശയം അധികമായപ്പോൾ

ഇപ്പോഴിതാ രശ്മികയുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. വിജയിയുമായി പിരിഞ്ഞ രശ്മിക ഇപ്പോള്‍ ശ്രീനിവാസുമായി പ്രണയത്തിലാണെന്നായിരുന്നു കിംവദന്തികള്‍. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസ്.

താനും രശ്മികയും തമ്മില്‍ പ്രണയത്തിലല്ല. ഇത്തരം വാര്‍ത്തകള്‍ എങ്ങനെ വന്നുവെന്ന് തനിക്ക് അറിയില്ലെന്നും തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ രണ്ടാളും ഹൈദരാബാദില്‍ നിന്നുള്ളവരാണെന്നും ഒന്നിച്ച് പലപ്പോഴും യാത്ര ചെയ്തതുകൊണ്ടാവാം ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതെന്നും ശ്രീനിവാസ് പറഞ്ഞു.

Advertisement