ഏറെ കാലത്തെ പീ ഡനത്തിന് ശേഷം വിവാഹമോചനം; വിവാഹ ഫോട്ടോ ചവിട്ടിപ്പൊട്ടിച്ചും കീറിയെറിഞ്ഞും ആഘോഷമാക്കി നടി ശാലിനി; വൈറലായി ഫോട്ടോഷൂട്ട്

386

വിവാഹജീവിതം പോലെ തന്നെയാണ് വിവാഹ മോചനത്തിനു ശേഷമുള്ള ജീവിതവും. ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിക്കുന്നത് ജീവിതത്തിലെ വലിയൊരു തീരുമാനം തന്നെയാണ്. അതുകൊണ്ട് തന്നെ പലരും വിവാഹ മോചന ശേഷം പ്രതിസന്ധികൾ നേരിടുകയും ചിലർക്ക് സമാധാനം ലഭിക്കുകയുമാണ് ചെയ്യുക.

ഇപ്പോഴിതാ വിവാഹമോചനത്തോടെ വലിയ സ്വാതന്ത്ര്യം ലഭിച്ചെന്ന് പറഞ്ഞ് ആഘോഷമാക്കുകയാണ് നടി ശാലിനി. തമിഴ് സീരിയൽ താരമായ ശാലിനിയുടെ വിവാഹമോചന ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Advertisements

ഇതാദ്യമായാണ് വിവാഹമോചനം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഇത്രയേറെ ചർച്ചയാകുന്നത്. മുള്ളും മലരും എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ നടി ശാലിനിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപായിരുന്നു ശാലിനി റിയാസിനെ വിവാഹം ചെയ്തത്. ഇരുവർക്കും ഇവർക്ക് റിയ എന്നൊരു മകളുമുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപ് ശാലിനി തന്നെ മാനസികമായും ശാരീരികമായും പീ ഡി പ്പി ക്കുന്നുവെന്ന് ആ രോപിച്ച് ഭർത്താവ് റിയാസ് വിവാഹമോചനത്തിന് മുന്നോട്ട് വന്നിരുന്നു.

ALSO READ- പ്രണയിക്കുന്ന കാലവും വിവാഹജീവിതവും മനോഹരമായിരുന്നു; ആർട്ടിസ്റ്റ് ആണെന്ന് തന്നെ മറന്നിരുന്നു എന്ന് സീത; പാർഥിപനുമായി പിന്നെ എന്തിന് പിരിഞ്ഞെന്ന് ആരാധകർ

അതേസമയം, വിവാഹമോചനത്തിന് പിന്നാലെ, നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന വ്യക്തി അത് നിങ്ങൾ തന്നെയാകണമെന്ന് പറയുകയാണ് ശാലിനി. മോശം ദാമ്പത്യബന്ധമാണെങ്കിൽ അത് വിട്ട് പോകുക എന്നുള്ളത് സാധാരണമായ കാര്യമാണ്. നിങ്ങൾ സന്തോഷവതിയായിരിക്കാൻ അർഹിക്കുന്നുവെന്ന് ഉറച്ചുവിശ്വസിക്കുക. ഡിവോഴ്സ് ഒരിക്കലും പരാജയത്തിന്റെ പ്രതീകമല്ല. നിങ്ങളുടെ ജീവിതത്തിലെ നല്ലതായ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ടേണിങ് പോയിന്റാണെന്നാണ് ശാലിനിയുടെ വാക്കുകൾ.

താരത്തിന്റെ ഇൻസ്റ്റ പേജിലൂടെയായിരുന്നു പ്രതികരണം. ശാലിനിയുടെ വൈറലായ ചിത്രങ്ങളിൽ തന്റെ ഭർത്താവിനൊപ്പമുള്ള ഒരു ചിത്രം കീറുന്നതും അയാളുടെ മറ്റൊരു ഫോട്ടോ തന്റെ കാലുകൊണ്ട് ചവിട്ടി പൊട്ടിക്കുന്നതും കാണാവുന്നതാണ്.

ALSO READ-‘മനസിൽ ഹീറോയായിരുന്ന രജനികാന്ത് ഇപ്പോൾ സീറോയായി! അറിയാത്ത കാര്യം സംസാരിക്കരുത്’; സൂപ്പർസ്റ്റാറിനെ വിമർശിച്ച് മുൻനായിക റോജ

ശബ്ദമില്ലാത്തവർക്ക് ആഘോഷിക്കാനുള്ള വിവാഹമോചന സന്ദേശമാണ് ഇതെന്ന് ചിത്രത്തിനൊപ്പം ശാലിനി കുറിക്കുകയാണ്.

Advertisement