തെന്നിന്ത്യൻ ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് നടി സീത. മലയാളത്തിലടക്കം തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സീത അഭിനയിച്ചിരുന്നു. പിന്നീട് താരം നടൻ പാർഥിപനെ പ്രണയിച്ച് വിവാഹം ചെയ്യുകയും സിനിമാരംഗത്ത് നിന്നും വിട്ടു നിൽക്കുകയുമായിരുന്നു. എന്നാൽ പ്രണയവിവാഹമായിരുന്നെങ്കിലും താരത്തിന്റെ വിവാഹജീവിതം അധികം നീണ്ടു നിന്നില്ല. 1999ൽ വിവാഹം ചെയ്ത ഇരുവരും 2001ൽ വേർപിരിയുകയായിരുന്നു.
ഇപ്പോഴിതാ സംതിങ് സ്പെഷ്യൽ വിത്ത് സുഹാസിനി എന്ന ഷോയിൽ സംസാരിക്കുമ്പോൾ തന്റെ പ്രണയകാലവും വിവാഹ ജീവിതവും ഓർത്തെടുക്കുകയാണ് സീത. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായിരുന്നു അത്, ഒരുപാട് ആസ്വദിച്ചിരുന്നു എന്നാണ് സീത വിവാഹജീവിതത്തെ കുറിച്ച് പറയുന്നത്.
കുടുംബത്തിൽ വിവാഹത്തെ കുറിച്ച് സംസാരം നടന്നുകൊണ്ടിരിക്കെയാണ് പാർത്ഥിപനെ)കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതൊരു സുവർണ കാലമായിരുന്നു. പ്രണയിക്കുന്ന കാലം എല്ലാവർക്കും മനോഹരമായിരിക്കുമല്ലോ. മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത കാലമായിരുന്നു.
ഇന്ന് എവിഎമ്മിൽ ഷൂട്ടിങ് നടക്കുമ്പോൾ അച്ഛന്റെ കണ്ണ് വെട്ടിച്ച് അടുത്തുള്ള ബൂത്തിൽ പോയി ഫോണിൽ വിളിച്ച് ഒരുമിനിട്ട് എങ്കിലും സംസാരിച്ച് ഓടി വരും. അപ്പോൾ അച്ഛൻ ചോദിക്കും, എവിടെ പോയതാണ് എന്ന്. അങ്ങിനെയുള്ള കാലം ഒക്കെ രസമായിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞു. ആ കാലവും ഞാൻ നന്നായി ആസ്വദിച്ചിരുന്നെന്നുമാണ് താരം പറയുന്നത്.
താൻ തന്നെയാണ് വിവാഹശേഷം അഭിനയം വേണ്ടെന്ന് തീരുമാനിച്ചത്. അഭിനയം വേണ്ട, കുടുംബം മതി എന്ന തീരുമാനത്തിൽ അദ്ദേഹത്തിന് പങ്കില്ല. ഭർത്താവ്, കുടുംബം, കുട്ടികൾ, വീട് എന്ന രീതിയിലേക്ക് താൻ മാറി. നന്നായി ഞാൻ അത് ആസ്വദിയ്ക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ പഠനമൊക്കെയായിരുന്നു ആശങ്കകൾ. സിനിമ വിട്ടു നിൽക്കുന്നു എന്ന ഫീലൊന്നും ഉണ്ടായിരുന്നില്ല. ഞാനൊരു ആർട്ടിസ്റ്റാണ് എന്നത് പോലും മറന്ന് പോയിരുന്നെന്നും താരം പറയുന്നു.
ALSO READ-എന്ത് മേനോൻ ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യമെന്ന് ഷൈൻ പറഞ്ഞത് ഏറെ വേദനിപ്പിച്ചു; പ്രൊഗ്രസീവായ കാര്യമായിരുന്നു അത്: സംയുക്ത
ആ പന്ത്രണ്ട് വർഷവും മനോഹരമായിരുന്നു. വീട്ടിൽ സിനിമാ ചർച്ചകൾ എന്നും നടക്കും. ഇന്റസ്ട്രിയിലുള്ള സുഹൃത്തുക്കളെ എല്ലാം കാണാറുണ്ട്. ഓരോ ഫങ്ഷൻ വരുമ്പോഴും പോവാറുണ്ട്. അദ്ദേഹം പോകണം എന്ന് പറയുമ്പോൾ പോലും താനാണ് കുട്ടികളുടെ പഠനത്തിരക്ക് പറഞ്ഞ് മടിച്ചു നിന്നിരുന്നത്.
ജീവിതത്തിൽ അത്രയും കമ്മിറ്റഡ് ആയിരുന്നു ഞാൻ എന്ന് പറഞ്ഞ സീത പക്ഷെ ആ ബന്ധം വേർപിരിഞ്ഞതിന്റെ കാരണമെന്താണ് എന്നാണ് വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്ര നല്ല ബന്ധമായിരുന്നെങ്കിൽ എന്തിനാണ് വേർപിരിഞ്ഞതെന്നാണ് ചോദിക്കുന്നത്.
പാർഥിപനും സീതയ്ക്കും മൂന്നുമക്കളാണുള്ളത്. കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ച ബാലതാരം കീർത്തന ഇവരുടെ മകളാണ്. 2001 ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2010 ൽ സീത സതീഷിനെ വിവാഹം ചെയ്തുവെങ്കിലും 2016 ൽ ആ ബന്ധവും വേർപിരിയുകയായിരുന്നു.