സിനിമാ സീരിയൽ രംഗത്ത് ഒരുകാലത്ത് മലയാള തിളങ്ങിനിന്ന താരമായിരുന്നു കീർത്തി ഗോപിനാഥ്. പാവം ഐഎ ഐവാച്ചനെന്ന ചിത്രത്തിലൂടെയായാണ് കീർത്തിയുടെ കരിയർ തുടങ്ങുന്നത്. മഴയത്തും മുൻപെ, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, ജൂനിയർ മാൻഡ്രേക്ക് തുടങ്ങി ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും താരം അഭിനയിച്ചിരുന്നു.
22 വർഷത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചത് സീരിയലിലൂടെ ആയിരുന്നു. ഏഷ്യാനെറ്റിലെ അമ്മ അറിയാതെ സീരിയലിലൂടെയാണ് താരം മടങ്ങിയെത്തിയത്. രണ്ടാം വരവിന് പിന്നിൽ കീർത്തി ഗോപിനാഥിന് പറയാൻ ഒരൊറ്റ കാരണമേയുള്ളൂ, അഭിനയം എന്ന ഇഷ്ടം ഒരിറ്റുപോലും മായാതെ ഇന്നും കൂടെയുണ്ട് എന്നതു തന്നെ.
സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരിക്കെയാണ് ബ്രേക്ക് എടുത്തത്. ഇനി ഒരു തിരിച്ചു വരവില്ലെന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാലിപ്പോൾ കൃത്യമായ സമയത്ത് തന്നെ തിരിച്ചുവരാൻ കഴിഞ്ഞതിന്റെ സന്തോഷത്തത്തിലാണ് കീർത്തി. ഇത്തവണ തുടക്കം മിനിസ്ക്രീനിലാണെന്ന പ്രത്യേകതയുമുണ്ട്. ഈ തിരിച്ചുവരവ് നീണ്ടതെന്താണ് എന്ന ചോദ്യമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കേട്ടുകൊണ്ടിരിക്കുന്നത്.
അതിനുള്ള കീർത്തിയുടെ ഉത്തരം ഇതാണ് ഈ വരവ് ഒരിക്കലും സ്വപ്നം കണ്ടിരുന്നതായിരുന്നില്ല. എനിക്ക് പോലും അത്ഭുതമാണിത്, തിരിച്ചുവരവിൽ സന്തോഷത്തേക്കാൾ ഏറെ ഉത്കണ്ഠയായിരുന്നു. ശരിയാകുമോ എന്ന ഭയം. പക്ഷേ എല്ലാം നന്നായി തന്നെ സംഭവിക്കുന്നു. ഏഷ്യാനെറ്റിലെ ’അമ്മ അറിയാതെ സീരിയൽ ആളുകൾക്കിഷ്ട പ്പെടുമ്പോൾ അതും സന്തോഷം.
പഴയ സിനിമകൾ ഇപ്പോഴും കാണാൻ ഇഷ്ടമുള്ളൊരാളാണ്, എന്റെ സിനിമകളൊക്കെ ടിവിയിൽ വരുമ്പോൾ കാണും. ചിലപ്പോൾ യൂട്യൂബിൽ കയറിയും നോക്കാറുണ്ട്.കുറച്ചു കൂടെ നന്നാക്കാമായിരുന്നുവെന്ന് തോന്നാറുണ്ട്.. എന്നാലും എന്റെ ചെറിയ കാലത്തെ അഭിനയ ജീവിതത്തിൽ ഞാൻ സംതൃപ്തയായിരുന്നു. മാറിനിന്ന കാലത്തും ആ സ്നേഹം എനിക്ക് പ്രേക്ഷകരിൽ നിന്നും തിരിച്ചറിയാൻ പറ്റിയിട്ടുണ്ട്.
അഭിനേത്രിയായതു കൊണ്ട് മാത്രം കിട്ടുന്ന അംഗീകാരങ്ങളാണ് അതൊക്കെ. തിരുവനന്തപുരത്ത് പേയാടാണ് താമസം, അഭിനേതാവായ രാഹുലാണ് കീര്‍ത്തിയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒരു സീരിയലില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതിന് ശേഷമായാണ് ഇരുവരും പ്രണയ ത്തിലായത്. ബീച്ചില്‍ വെച്ചായിരുന്നു ആദ്യമായി രാഹുലിനെ കണ്ടത്.
ആരോടും മിണ്ടാതെ മാറിയിരിക്കു കയായിരുന്നു അദ്ദേഹം. കട്ട ജാഡയായതിനാലാണ് അങ്ങനെ മാറിയതെ ന്നായിരുന്നു കരുതിയത്. സിനിമകളിലൊക്കെ അഭിനയിച്ചയാളല്ലേ എന്ന് കരുതിയായിരുന്നു താൻ അന്ന് കീർത്തിയുടെ അടുത്ത് നിന്ന് മാറിയതെന്നായിരുന്നു രാഹുൽ പറഞ്ഞത്. താരദമ്പതിമാരുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറന്നത്.
ഞങ്ങളൊന്നിച്ചുള്ള കോമ്പിനേഷൻ സീൻ എടുത്ത് തുടങ്ങിയപ്പോഴാണ് സംസാരിച്ച് തുടങ്ങിയത്. കൊഡൈക്കനാലിൽ വെച്ചായിരുന്നു ചിത്രീകരണം. ലാഗ് അടിച്ചുള്ള വർത്തമാനമായിരുന്നു. എന്റെ തീരുമാനം തെറ്റിപ്പോയോ എന്നുവരെ ചിന്തിച്ചിരുന്നു. അതുകഴിഞ്ഞ് ഞങ്ങൾ വഴക്കടിച്ച് തുടങ്ങി. പിന്നെ നേരെ ഫാമിലി ലൈഫിലേക്ക്. ഇതിനിടയിൽ താൽപര്യമില്ലാഞ്ഞിട്ടാണോ എന്തോ റൊമാൻസിനൊന്നും വന്നില്ല.
പുള്ളിക്ക് അന്നേ പ്രായത്തിൽ കവിഞ്ഞ മെച്യൂരിറ്റിയായിരുന്നു. ജൂനിയർ മാൻഡ്രേക്കിലെ നായികയായിരുന്നു. അതിന് ശേഷം സിനിമ വേണ്ടെന്ന് വെച്ചതായിരുന്നു. കല്യാണത്തിന് മുൻപ് ചെയ്ത സിനിമകളായിരുന്നു എല്ലാം. കല്യാണം കഴിഞ്ഞതിന് ശേഷം സന്തോഷം തന്നെയായിരുന്നു എന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇടയ്ക്കൊരു സാമ്പത്തിക പ്രതിസന്ധിയൊക്കെ വന്നപ്പോൾ കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു കീർത്തി.