താൻ ഷർട്ട് ഊരും; പക്ഷെ, സ്ത്രീകളോടും ശരീരത്തോടും വലിയ ബഹുമാനം; അതുകൊണ്ടാണ് മാന്യമായി വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടത്: സൽമാൻ ഖാൻ

226

ബോളിവുഡിലെ സൂപ്പർതാരമാണ് സൽമാൻ ഖാൻ. വിവാദങ്ങൾ എന്നും പിന്തുടർന്നിട്ടും സൽമാൻ ഖാന് ആരാധകരുടെ എണ്ണത്തിൽ ഒട്ടും കുറവ് വന്നിട്ടില്ല. കരിയറിൽ ബോളിവുഡിന്റെ ടോപ്പിലെത്തിയെങ്കിലും വിവാദവും സ്വകാര്യ ജീവിതത്തിലെ പരാജയവും സൽമാനെ വാർത്തകളിൽ നിറയ്ക്കുകയാണ് എക്കാലത്തും. അവസാനമായി ഇറങ്ങിയ താരത്തിന്റെ ചിത്രം കിസി കാ ഭായ്, കിസി കി ജാൻ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

ഇതിനിടെയാണ് താരത്തെ കുറിച്ചുള്ള സഹതാരം പാലക് തിവാരിയുടെ വാക്കുകൾ വിവാദമായത്. സൽമാൻ ഖാൻ തന്റെ സിനിമാ സെറ്റുകളിൽ കഴുത്ത് ഇറക്കമുള്ള വസ്ത്രം ധരിക്കരുതെന്ന് സ്ത്രീകളോട് നിർദേശിച്ചിരുന്നതായാണ് പാലക് വെളിപ്പെടുത്തിയത്.

Advertisements

എന്നാൽ, ഷർട്ട് ധരിക്കാതെ സിനിമയിലെ മിക്കവാറും സീനുകളിൽ പ്രത്യക്ഷപ്പെടുന്ന സൽമാൻ ഖാൻ സ്ത്രീകൾ വസ്ത്രം ശരിയായി ധരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് വിവാദമായത്. ഇക്കാര്യം ഏറെ ചർച്ചകൾക്കും വഴിവെച്ചിരുന്നു.

ALSO READ- ആ കാരണത്താൽ മമ്മൂട്ടി സംഗീത് ശിവന്റെ സിനിമ ഒഴിവാക്കി, പക്ഷേ സംഗീത് ശിവൻ അത് രഘുവരനെ വെച്ച് ബംബർ ഹിറ്റാക്കി, സംഭവം ഇങ്ങനെ

ഇപ്പോഴിതാ ഈ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. ആപ് കി അദാലത്ത് എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സൽമാൻ ഈ ചോദ്യങ്ങൾ നേരിട്ടത്.

ഷർട്ട് ധരിക്കാതെ പ്രത്യക്ഷപ്പെടുന്ന സൽമാൻ ഇത്തരത്തിലൊരു വസ്ത്ര നിയമം കൊണ്ടുവരുന്നത് ഇരട്ടത്താപ്പ് അല്ലേ എന്നായിരുന്നു ചോദ്യം. അത് ഒരിക്കലും ഇരട്ടത്താപ്പല്ലെന്നും സ്ത്രീകളുടെ ശരീരം വളരെ വിലപ്പെട്ടതാണെന്നുമാണ് സൽമാൻ ഇതിന് മറുപടി നൽകിയത്.

അതുകൊണ്ടാണ് സ്ത്രീ ശരീരം മൂടിവെക്കുന്നതാണ് നല്ലതെന്നു താൻ പറഞ്ഞതെന്നാണ് സൽമാൻ പറഞ്ഞത്. ‘മാന്യമായ സിനിമ എല്ലാവരും കുടുംബത്തോടൊപ്പം കാണും. പ്രശ്‌നം സ്ത്രീകളുടേതല്ല, പുരുഷന്മാരുടേതാണ്. പുരുഷന്മാർ സ്ത്രീകളെ നോക്കുന്ന രീതിയുടേതാണ്. പുരുഷന്മാർ തെറ്റായ രീതിയിൽ നമ്മുടെ സഹോദരിയേയും ഭാര്യയേയും അമ്മയേയും തുറിച്ചുനോക്കുന്ന രീതി എനിക്ക് ഇഷ്ടമല്ല.’- സൽമാൻ വിശദീകരിച്ചു.

ALSO READ- പത്തു വയസ് കൂടുതലുള്ള ആളെ കെട്ടണം, എനിക്ക് കൂടുതൽ താൽപ്പര്യം തമിഴ് പയ്യന്മാരോട്, സീരിയൽ നടി ആർദ്ര ദാസ് പറഞ്ഞത് കേട്ടോ

തന്റെ സഹതാരമായ പാലക് തിവാരിയുടെ പ്രസ്താവന പലരും തെറ്റിദ്ധരിച്ചുവെന്നും സെറ്റിൽ വനിതാ അംഗങ്ങൾ മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് അക്കാര്യമാണ് പറഞ്ഞതെന്നും സൽമാൻ വിശദീകരിച്ചു.

തനിക്ക് സ്ത്രീകളോടും അവരുടെ ശരീരത്തോടും വലിയ ബഹുമാനമുണ്ട്. അവരോട് ആരും അനാദരവോടെ പെരുമാറാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. സൽമാൻ ഖാന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം കിസി കാ ഭായ്, കിസി കി ജാൻ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം ആഗോള തലത്തിൽ 100 കോടി നേടിയിരുന്നു.

ഫർഹാദ് സാംജിയുടെ ചിത്രമാണ് കിസി കാ ഭായ്, കിസി കി ജാൻ. ബജ്‌രംഗി ഭായ്ജാന് ശേഷം സൽമാൻ ഖാൻ അവതരിപ്പിച്ച മികച്ച കഥാപാത്രമാണ് കിസി കാ ഭായ്, കിസി കി ജാനിലേത് എന്നാണ് പ്രേക്ഷകർ പ്രതികരിച്ചത്. പക്ഷെ നിരൂപക പ്രശംസ സിനിമ നേടിയില്ല. പൂജ ഹെഗ്‌ഡെയാണ് നായിക. സൽമാനും പൂജ ഹെഗ്‌ഡെയും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രം കൂടിയാണിത്.

Advertisement