ആ ചിത്രത്തിന് വേണ്ടി ജീന്‍സും ടോപ്പും വാങ്ങിയത് അടുത്തവീട്ടിലെ ചേച്ചിയുടെ കൈയ്യില്‍ നിന്നും, ലൂസായതുകൊണ്ട് പിന്‍ കുത്തിവെക്കേണ്ടി വന്നു, അനുഭവം തുറന്നുപറഞ്ഞ് നവ്യ നായര്‍

1517

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

Advertisements

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Also Read: രണ്ട് വീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹം, ജിഷിനുമായുള്ള വിവാഹബന്ധം നന്നായി മുന്നോട്ട് പോയോ എന്ന ചോദ്യത്തിന് വരദ നല്‍കിയ മറുപടി കേട്ടോ, ഞെട്ടി ആരാധര്‍

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി. വിവാഹശേഷം ഒരു ഇടവേളയെടുത്ത താരം വീണ്ടും ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചെത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ ഇഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ഇഷ്ടത്തിന് വേണ്ടിയായിരുന്നു താന്‍ ആദ്യമായി ജീന്‍സും ടോപ്പും ധരിച്ചിരുന്നതെന്നും ഫോട്ടോഷൂട്ടിന് വേണ്ടിയായിരുന്നുവെന്നും അടുത്ത വീട്ടിലെ ചേച്ചിയുടെ കൈയ്യില്‍ നിന്നും വാങ്ങിയ ഡ്രസ്സായിരുന്നു അതെന്നും നവ്യ പറയുന്നു.

Also Read: അറുപത്തഞ്ചുകാരനായ അയാൾ എന്നോട് ടോപ്പ് ഊരി മാ റി ടം പൂർണ്ണമായും കാണിക്കാൻ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: നിർമ്മാതാവിന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

ജീന്‍സ് കുറച്ച് ലൂസായതിനാല്‍ പിന്‍ കുത്തിവെച്ചായിരുന്നു അതിട്ടത്. പാന്റും സ്ലീവ്‌ലെസ് ടോപ്പും ഓവര്‍കോട്ടും ധരിച്ച് കാലിന്മേല്‍ കാല് കയറ്റി വെച്ചിരിക്കുന്ന ഒരു ഫോട്ടോയുണ്ടെന്നും അത് കണ്ടാല്‍ ചിരിച്ച് മരിക്കാമെന്നും നവ്യ പറയുന്നു.

ഇഷ്ടത്തിലെ ആദ്യ ഷോട്ട് എന്നത് ഒരു എസ്‌കലേറ്ററില്‍ കയറി വരുന്നതായിരുന്നു. ശരിക്കും പറഞ്ഞാല്‍ താന്‍ ജീവിതത്തില്‍ അതിന് മുമ്പ് എസ്‌കലേറ്ററില്‍ കയറിയിരുന്നില്ലെന്നും ആദ്യമായിട്ട് അന്നായിരുന്നു കയറിയതെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

Advertisement