സ്ഥിരമായി നൈറ്റ് പാർട്ടികളിൽ പോയും ഓഫറുകൾ നൽകിയുമാണ് നടി സ്‌നേഹ സിനിമ അവസരങ്ങൾ വാരിക്കൂട്ടിയത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ

31694

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായിക ആയിരുന്നു താര സുന്ദരി സ്‌നേഹ. തമിഴ്, തെലുങ്ക് സിനിമകൾക്ക് ഒപ്പം മലയാള സിനിമയിലും താരം സജീവ സാന്നിധ്യമായിരുന്നു. അനിൽ ബാബു സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഇങ്ങനെ ഒരു നിലാപക്ഷി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

നടി, മോഡൽ എന്നീ നിലകളിൽ 2000 മുതൽ താരം സജീവമാണ്. തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരസുന്ദരി ആയിരുന്നു നടി സ്‌നേഹ. ശാലീന സൗന്ദര്യവുമായി തമിഴ് സിനിമയിലേക്കെത്തിയ നടി പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറുകയായിരുന്നു.

Advertisements

തമിഴിലെയുെ തെലുങ്കിലെയും സൂപ്പർതാരങ്ങൾക്ക് എല്ലാം നായികയായിട്ടുള്ള സ്നേഹ മലയാളത്തിന്റെ താര രാജാക്കൻമാർ ആയ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി മലയാളികളുടെയും മനം കവർന്നിരുന്നു. നിരവധി സൂപ്പർഹിറ്റുകളിൽ നായികയായിട്ടുള്ള സ്നേഹ ഒരു കാലത്ത് തമിഴകത്തെ നമ്പർ വൺ നായികയായിരുന്നു.

Also Read
മോഹൻലാലിന് 20 കോടി, മമ്മൂട്ടിക്ക് 15, ദീലീപിന് 12, പൃഥ്വിക്ക് ഏഴര, പടം എട്ടുനിലയിൽ പൊട്ടിയാലും പടുകൂറ്റൻ പ്രിതിഫലത്തിൽ വെട്ടുവീഴ്ചയില്ലാതെ താരങ്ങൾ, നാല് മാസം കൊണ്ട് മലയാള സിനിമയുടെ നഷ്ടം 200 കോടി

വിരുമ്പുഗിരേൻ, ആനന്ദം, പുന്നഗൈ ദേശം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2001 ൽ മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരം നേടിയിട്ടുണ്ട്. 2002 ലെ ഉന്നൈ നിനൈത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് താരം നേടി.

പ്രമുഖ നടൻ പ്രസന്നയാണ് താരത്തിന്റെ ഭർത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ധാരാളം പ്രതിസന്ധികൾ നിറഞ്ഞത് ആയിരുന്നു സ്‌നേഹയുടെയും പ്രസന്നയിടേയും വിവാഹം. ഇതേ കുറിച്ച് പ്രസന്ന മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. 2009 ൽ പുറത്തിറങ്ങിയ അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ സ്‌നേഹയെ അടുത്തറിഞ്ഞതാണ് വിവാഹത്തിലെയ്ക്ക് എത്തിയതെന്ന് പ്രസന്ന പറഞ്ഞിരുന്നു.

ജീവിതത്തിൽ അഭിനയിക്കാത്ത നടിയാണ് സ്‌നേഹ എന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹ ശേഷവും കുഞ്ഞുങ്ങൾ പിറന്നശേഷവും സന്തോഷമായി കുടുംബ ജീവിതവും പ്രൊഫഷനും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് താരം. 2012ൽ വിവാഹിതരായ സ്‌നേഹയ്ക്കും നടൻ പ്രസന്നയ്ക്കും രണ്ട് കുട്ടികളാണുള്ളത്.

അതേ സമയം ഇപ്പോൾ സ്‌നേഹയെക്കുറിച്ച് നടൻ ബെയിൽവാൻ രംഗനാഥൻ നടത്തിയ ചില വെളിപ്പെടുത്തലുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ആദ്യ കാലത്ത് സിനിമയിൽ അവസരം കിട്ടാൻ വേണ്ടി സ്‌നേഹ ചെയ്ത ചില കാര്യങ്ങളെ കുറിച്ചാണ് ബെയിൽവാൻ രംഗനാഥൻ വെളിപ്പെടുത്തിയത്.

സ്നേഹ നൈറ്റ് പാർട്ടികൾക്കും സിനിമാ ഓഫറുകൾക്കും സ്ഥിരമായി പോകാറുണ്ടായിരുന്നു എന്നാണ് രംഗനാഥൻ വെളിപ്പെടുത്തിയത്. നൈറ്റ് പാർട്ടികളിൽ സ്ഥിരമായി പോയി മാത്രമാണ് നടി സ്‌നേഹ സിനിമ അവസരങ്ങൾ വാരിക്കൂട്ടിയതെന്നും ബെയിൽവാൻ രംഗനാഥൻ പറയുന്നു.

അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷമാണ് സ്‌നേഹ അവതരിപ്പിച്ചത്.

Also Read
മമ്മൂട്ടി പെട്ടെന്ന് ചൂടാകും എന്നാലും എനിക്കിഷ്ടം മമ്മൂട്ടിയെ ആണെന്ന് ഹരിഹരൻ, കാരണവും വെളിപ്പെടുത്തി സംവിധായകൻ

Advertisement