ആറ് മണിക്കൂര്‍ നീണ്ട സര്‍ജറി, കിടപ്പിലായത് മൂന്നുമാസത്തോളം, അടുത്തിടെ സംഭവിച്ച അപകടത്തെ കുറിച്ച് ഷീല പറയുന്നു

941

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടമാരില്‍ ഒരാളാണ് ഷീല. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷീല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ കാലം മുതല്‍തന്നെ ഷീല ചലച്ചിത്ര രംഗത്ത് ഉള്ള താരമാണ്.

Advertisements

പ്രേം നസീര്‍, സത്യന്‍, അടക്കമുളളവരുടെ കാലത്തെ സൂപ്പര്‍ നായിക ആയിരുന്നു ഷീല. ഇപ്പോഴും മലയാള സിനിമയില്‍ അമ്മ വേഷത്തിലും മറ്റുമായി സജീവമാണ് ഷീല. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

Also Read: മമ്മൂട്ടി രാജ്യം കണ്ട മികച്ച നടന്മാരിലൊരാൾ; അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിച്ച് എന്റെ അഭിനയം മെച്ചപ്പെടുത്താൻ സാധിച്ചു; ഡിനോ മോറിയ പറഞ്ഞത് കേട്ടോ

താന്‍ എല്ലാവരോടും സംസാരിക്കാറുണ്ട്. യോഗയൊക്കെ ചെയ്യുന്നത് കൊണ്ട് ഓരോ ദിവസം തുടങ്ങുമ്പോള്‍ തന്നെ സന്തോഷമാണെന്നും ആരോടും വഴക്കൊന്നും കൂടാറില്ലെന്നും തനിക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ് ചെയ്യാറുള്ളതെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

നേര്‍ച്ചപ്പെട്ടികളിലൊന്നും ധര്‍മ്മം ഇടാറില്ല. പ്‌ക്ഷേ താന്‍ കഷ്ടപ്പെടുന്നവരെ കാണുമ്പോഴൊക്കെ സഹായിക്കാറുണ്ടെന്നും നമ്മള്‍ കാരണം ഒരാളെങ്കിലും സന്തോഷിക്കട്ടെയെന്നും സിനിമയില്‍ വന്നിട്ട് കുറേക്കാലമായെന്നും ഇതുവരെ തനിക്ക് ഒരു അപകടവും സംഭവിച്ചിരുന്നില്ലെന്നും താരം പറയുന്നു.

Also Read: 20 വർഷമായി പൊട്ടിക്കാത്തൊരു മദ്യക്കുപ്പിയുണ്ട് കൈയ്യിൽ; ഏത് ബ്രാൻഡാണ് കഴിച്ചതെന്ന് ഭാര്യ കൃത്യമായി പറയും; മദ്യപാനം നിർത്തിയത് പറഞ്ഞ് സാജു കൊടിയൻ

എന്നാല്‍ അനുരാഗം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ലാസ്റ്റ് സീന്‍ എടുക്കുമ്പോള്‍ താന്‍ കയറിയ ബൈക്ക് എവിടേയോ കൊണ്ടുപോയി ഇടിച്ചു. പെട്ടെന്ന് ബൈക്കോടിച്ചിരുന്നയാള്‍ക്ക് ബ്രേക്ക് കിട്ടിയില്ലെന്നും വില്ലനൊക്കെ പറന്ന് പോയി വീഴുന്നത് പോലെയായിരുന്നു താന്‍ ബൈക്കില്‍ നിന്നും വീണതെന്നും ഷീല പറയുന്നു.

അന്ന് താന്‍ റോഡിലാണ് വീണതെങ്കില്‍ തീര്‍ന്നേനെ എന്നും ആദ്യം ഡോക്ടറെ കണ്ടപ്പോള്‍ കുഴപ്പമില്ലെന്നാണ് പറഞ്ഞതെന്നും എന്നാല്‍ വേദന മാറാതായതോടെ എന്‍ആര്‍ഐ എടുത്തപ്പോള്‍ സ്‌പൈന്‍ കോഡില്‍ പ്രശ്‌നമാണെന്ന് അറിഞ്ഞുവെന്നും ആറ് മണിക്കൂര്‍ നീണ്ട സര്‍ജറിയായിരുന്നുവെന്നും പിന്നെ മൂന്നുമാസം കിടപ്പിലായെന്നും ഷീല പറയുന്നു.

Advertisement