സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് വരദ. സീരിയലുകൾക്ക് പുറമെ സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള വരദയ്ക്ക് നിരവധി ആരാധകരാണുള്ളത്. അതേ സമയം സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന വരദ ഇപ്പോൾ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുകയാണ്.
സോഷ്യൽ മീഡിയയിലും സജീവമാണ് വരദ. സീരിയൽ നടൻ ജിഷിൻ മോഹൻ ആണ് വരദയുടെ ഭർത്താവ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജിഷിൻ മോഹനും വരദയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റിൽ വച്ചാണ് രണ്ടുപേരും തമ്മില് പ്രണയത്തിലാകുന്നത്.
പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നിരുന്നത്. തങ്ങളെ കുറിച്ചുള്ള വാർത്തകൾക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേ സമയം താൻ താമസിച്ചിരുന്ന വീട്ടിൽ പ്രേതബാധ ഇണ്ടെന്ന് തോന്നിയതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വരദ ഇപ്പോൾ. ഞാനവിടെ ഒറ്റയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്. എനിക്കവിടെ മറ്റൊരാൾ കൂടെ ഉള്ളതായി ഫീൽ കിട്ടി തുടങ്ങി.
അടുക്കളയിൽ നിൽക്കുമ്പോൾ ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്ളക്ഷൻ കിട്ടും. പക്ഷെ പോയി നോക്കുമ്പോൾ ആരേയും കാണില്ലെന്നാണ് വരദ പറയുന്നത്. രാത്രി മുറിയിൽ കൊട്ടുന്നത് കേൾക്കാം. പാത്രങ്ങളൊക്കെ താനെ ഇരുന്ന് പൊട്ടും.
കുറച്ചൂടെ കഴിഞ്ഞപ്പോൾ എന്റെ കയ്യിൽ നിന്നും പോയെന്നും വരദ പറയുന്നു. അതേ സമയം, അടുത്തിടെയാണ് വരദ കൊച്ചിയിലൊരു ഫ്ളാറ്റ് സ്വന്തമാക്കിയത്. ഗൃഹപ്രവേശന ചടങ്ങിന്റെ ഫോട്ടോ വരദ പങ്കുവെച്ചിരുന്നു.