മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ശ്യാമപ്രസാദ് സംവിധാനം ചെയ്ത 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തി ലൂടെയാണ് തുടക്കം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടനായീ മാറിയ യുവ താരമാണ് ആസിഫ് അലി. ടിവി അവതാരകനായി എത്തിയ ആസിഫലി പിന്നീട് സിനിമാ രംഗത്തേക്ക് എത്തുകയായിരുന്നു.
വിജെ ജോലിക്ക് ഇടയിൽ ആയിരുന്നു താരത്തിന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ഋതുവിൽ സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെ ആയിരുന്നു ആസിഫലി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്.
സഹനടൻ ആയും വില്ലനായും ഒക്കെ മുന്നേറുന്നതിന് ഇടയിലായിരുന്നു നായകൻ ആവാനുള്ള അവസരവും ലഭിച്ചത്. നായകനായി അഭിനയിക്കുമ്പോൾ തന്നെ അതിഥി വേഷത്തിലും എത്താനും ആസിഫലിക്ക് മടിയൊന്നും ഉണ്ടായിരുന്നില്ല. സമയാണ് ആസിഫലിയുടെ ഭാര്യ മക്കൾ ആദമും ഹയയും. ആസിഫലിക്ക് ഒപ്പം തന്നെ ഭാര്യയും മക്കളും പ്രേക്ഷകർക്ക് സുപരിചിതരായി മാറിയവരാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ സമ പങ്കുവെക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. അതേ സമയം തന്റെ ഭാര്യ സമയ്ക്ക് തന്റെ എല്ലാ ഗേൾ ഫ്രണ്ട്‌സിനേയും അറിയാമെന്നും പലരുമായും അടുപ്പമുണ്ടെന്നും ആസിഫലി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.
ആസിഫലിയുടെ വാക്കുകൾ ഇങ്ങനെ:
കുറേ പെൺകുട്ടികൾ എന്റെ ജീവിതത്തിൽ കടന്ന് വന്നിട്ടുണ്ട്. അതിപ്പോൾ ഗേൾഫ്രണ്ട്‌സ് ആവണം എന്നില്ല. സുഹൃത്തുക്കൾ ആകാം, ടീച്ചേഴ്‌സ് ആവാം, പല വേഷങ്ങളിൽ അവർ വരും. അവരൊക്കെ എന്നെ മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. സിനിമകളിൽ ചാൻസ് നേടി പല ലൊക്കേഷനുകളിലും ഞാൻ പോയിട്ടുണ്ട്.
ആദ്യം വിളിച്ചത് ജൂനിയർ ആർട്ടിസ്റ്റായിട്ട് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ സിനിമ വേണ്ടെന്ന് വരെ വച്ചതാണ്. എന്നാൽ അതിനെ ഒക്കെ അതിജീവിക്കാൻ പലരും സഹായിച്ചിട്ടുണ്ട്. അതിൽ കുറേ ഗേൾ ഫ്രണ്ട്‌സുമും ഉണ്ടായിരുന്നു. ഞാൻ വളരെ ട്രാൻസ്‌പെരന്റാണ്.
പഴയ കഥകളൊക്കെ പറയാൻ എനിക്ക് വലിയ ഇഷ്ടമാണ്. പണ്ട് പറ്റിയ അബദ്ധങ്ങളും മറ്റും സമയോട് പറഞ്ഞിട്ടുണ്ട്. എന്റെ ഗേൾഫ്രണ്ട്‌സിൽ പലരെയും സമ കണ്ടിട്ടുണ്ട് എല്ലാവരുമായും അടുപ്പവുമുണ്ട്. എന്റെ എല്ലാ സിനിമകളും സമ കാണാറുണ്ട്.
ഞങ്ങൾ ഒന്നിച്ചും സിനിമ കാണാൻ പോകാറുണ്ട് മിക്ക സിനിമകളും കഴിവതും ഞാൻ റിലീസ് ഡേ തന്നെ കാണാൻ ശ്രമിക്കാറുണ്ട്. അതിൽ നിന്ന് കിട്ടുന്ന പ്രേക്ഷക പ്രതികരണമറിഞ്ഞേ ഞാൻ സിനിമകളുടെ പ്രൊമോഷന് പോലും പോകാറുള്ളൂ. മനസില്ലാ മനസോടെ ഒരു സിനിമ പ്രൊമോട്ട് ചെയ്യാൻ എനിക്ക് പറ്റില്ലെന്നും ആസിഫ് അലി വ്യക്തമാക്കി.