അമ്മയുടെ മരണം തളര്‍ത്തി, ബിഗ് ബോസിലേക്ക് വന്നതിന് കാരണം അമ്മ, എന്റെ പടം കണാണം എന്ന ആഗ്രഹം സാധിക്കാതെയാണ് വിട്ട് പോയത്, വേദനയോടെ സാഗര്‍ പറയുന്നു

836

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

Advertisements

അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകളും ദുഃഖങ്ങളും അനുഭവിച്ചിട്ടുള്ളവരാണ്. പല മത്സരാര്‍ത്ഥികളും ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

Also Read: ഞാന്‍ അവനൊപ്പം നില്‍ക്കുന്നത് കണ്ടാല്‍ ആള്‍ക്കാര്‍ പലതും പറയാം, പക്ഷേ എന്റെ കുടുംബത്തിന് എന്നെ അറിയാമെന്ന് ശ്രുതി , ചര്‍ച്ചയായി മനീഷയും സാഗറും തമ്മിലുള്ള അടിയും

ഇപ്പോഴിതാ തന്റെ ജീവിത കഥ തുറന്നുപറയുകയാണ് മത്സരാര്‍ത്ഥികളില്‍ ഒരാളായ സാഗര്‍. തന്റെ ഏറെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തെ കുറിച്ചും അമ്മയുടെ ആഗ്രഹത്തിന് വേണ്ടി ബിഗേ ബോസിലേക്ക് എത്തിയതിനെ കുറിച്ചുമായിരുന്നു സാഗര്‍ സംസാരിച്ചത്.

ഒരു മാജിക്ക് പോലെയാണ് തന്റെ ജീവിതം പോകുന്നത്. വീട്ടുകാരെ എല്ലാവരെയും അടിപൊളിയായി നോക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും അതിനായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ് താനെന്നും എന്നാല്‍ വേറെ ജോലി ഒന്നും കിട്ടാതായപ്പോഴായിരുന്നു അഭിനയത്തിലേക്ക് വന്നതെന്നും സാഗര്‍ പറയുന്നു.

Also Read: പാടാത്ത പൈങ്കിളിയിലെ നായന്മാര്‍ ഇടക്കിടെ മാറുന്നത് എന്തുകൊണ്ട്, കാരണം ഒടുവില്‍ വെളിപ്പെടുത്തി മനീഷ

കുറേ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു. എന്നാല്‍ നല്ല റോളുകളൊന്നും കിട്ടാതായതോടെ നെഗറ്റീവ് ആയെന്നും ഓസ്‌ട്രേലിയയില്‍ പോകാന്‍ നില്‍ക്കുമ്പോഴായിരുന്നു തട്ടീം മുട്ടീം കിട്ടുന്നതെന്നും അതിന്റെ ഫസ്റ്റ് എപ്പിസോഡ് കണ്ട് അമ്മ കൈയ്യടിച്ചത് തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടെന്നും സാഗര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു വാദ സംബന്ധമായ അസുഖം വന്ന്‌പെട്ടെന്നായിരുന്നു അമ്മയുടെ മരണം. തന്റെ കണ്‍മുന്നില്‍ വെച്ചാണ് അമ്മ മരിച്ചതെന്നും താന്‍ ബിഗ് ബോസിലേക്ക് വരാന്‍ കാരണം അമ്മയാണെന്നും തട്ടീം മുട്ടീം നടക്കുമ്പോഴും അമ്മ ബിഗ് ബോസായിരുന്നു കണ്ടിരുന്നതെന്നും ഒരിക്കല്‍ താന്‍ ബിഗ് ബോസില്‍ വരുമെന്ന്് അമ്മയോട് പറഞ്ഞിരുന്നുവെന്നും അത് സാധിക്കാന്‍ വേണ്ടിയാണ് ഇതിലേക്ക് വന്നതെന്നും സാഗര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement