സംസാരിക്കാന്‍ ചെന്നപ്പോള്‍ തിരിഞ്ഞുനോക്കിയില്ല, എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്, വന്ന വഴി മറക്കരുത്, ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് സന്തോഷ് വര്‍ക്കി പറയുന്നു

1059

മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഇടയില്‍ അടുത്ത കാലത്തായി വൈറലായ ഒരു പേരാണ് സന്തോഷ് വര്‍ക്കി എന്നത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം പുറത്തുവന്ന ഒരു വീഡിയോയിലൂടെ ആണ് സന്തോഷ് വര്‍ക്കി ശ്രദ്ധിക്കപ്പെടുന്നത്.

ആറാട്ട് സിനിമയെ കുറിച്ച് ആവേശത്തോടെ അഭിപ്രായം പറയഞ്ഞായിരുന്നു ആ വീഡിയോയില്‍ സന്തോഷിന്റെ വരവ്. ആറാട്ട് സിനിമയുടെ ആദ്യഷോയ്ക്ക് ശേഷം കാണികളുടെ പ്രതികരണം എടുക്കാന്‍ വന്ന മീഡിയകളോട് ചിത്രത്തെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും അവിടെയെല്ലാം ഇടിച്ച് കയറി തന്റെ അഭാപ്രായം പറഞ്ഞുമാണ് സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയത്.

Advertisements

അതില്‍ മോഹന്‍ലാല്‍ ആറാടുകയാണ് എന്ന സന്തോഷിന്റെ കമന്റാണ് ഏറെ വൈറലായത്. ഇതോടെ ട്രോളുകളിലും നിറഞ്ഞ സന്തോഷ് വര്‍ക്കി താരമായി മാറുകയായിരുന്നു. പിന്നീട് സന്തോഷ് നിത്യാ മേനോനെ കല്യാണം കഴിക്കാന്‍ പോയതും നിഖിലാ വിമലിനെ പ്രേമിക്കാന്‍ പോയതും ഒക്കെ വാര്‍ത്തയാവുകയും ട്രോളര്‍മാര്‍ അതെല്ലാം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഹണി റോസിന്റെ സൗന്ദര്യത്തെ വാഴ്ത്തിയും സന്തോഷ് വര്‍ക്കി രംഗത്തെത്തിയിരുന്നു.

Also Read: ഒന്നിനും കൊള്ളാത്ത ഭര്‍ത്താവ് എന്ന മോശം കമന്റുകള്‍ തിരുത്തിക്കുറിച്ചു, ആരാണെന്ന് മനസ്സിലാക്കാതെയായിരുന്നു വിഷ്ണുവിനെ പലരും വിമര്‍ശിച്ചതെന്ന് തുറന്നടിച്ച് ശില്‍പ്പ ബാല

ഇപ്പോഴിതാ സന്തോഷ് വര്‍ക്കി തന്റെ യൂട്യൂബ് ചാനലില്‍ പഹ്കുവെച്ച വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നീലവെളിച്ചം സിനിമ കാണാന്‍ തിയ്യേറ്ററില്‍ പോയപ്പോള്‍ അവിടെ ഐശ്വര്യ ലക്ഷ്മിയുണ്ടായിരുന്നുവെന്നും അവരെ കണ്ടപ്പോള്‍ സാധാരണ പോലെ താന്‍ സംസാരിക്കാന്‍ പോയിരുന്നുവെന്നും സന്തോഷ് പറയുന്നു.

എന്നാല്‍ തന്നെ കണ്ടപ്പോള്‍ അവര്‍ ഒരു പ്രത്യേക രീതിയിലാണ് പെരുമാറിയതെന്നും തന്റൊപ്പം എടുത്ത വീഡിയോ ഇടരുതെന്ന് അവര്‍ മീഡിയയോട് പറഞ്ഞത് താന്‍ അറിഞ്ഞുവെന്നും തന്നെ നൈസായിട്ട് ഒഴിവാക്കുകയായിരുന്നുവെന്നം നടിമാര്‍ക്ക് ഒന്ന് ക്ലിക്കായാല്‍ വലിയ ജാഡയാണെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

Also Read: വലിയ പ്രതിഫലം ചോദിക്കുന്ന അഭിനേതാക്കളെ സിനിമയില്‍ നിന്നും ഒഴിവാക്കും, പ്രൊഡ്യൂസര്‍മാര്‍ മരം കുലുക്കിയും നോട്ടടിച്ചുമല്ല പണം കൊണ്ടുവരുന്നത്, മുന്നറിയിപ്പുമായി സുരേഷ് കുമാര്‍

ഇപ്പോള്‍ ഐശ്വര്യ മണിരത്‌നത്തിനൊപ്പമാണ് വര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വന്ന വഴി മറന്നിട്ടുണ്ടാവുമെന്നും തന്നെ ഒരു സൈക്കോയെ പോലെയാണ് അവര്‍ കാണുന്നതെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

Advertisement