മമ്മൂക്ക അങ്ങനെ ചെയ്തതല്ല പ്രശ്‌നമായത്, ആ ചെയ്തത് ഒരു ഹീറോയാണ് എന്നതാണ് പ്രശ്‌നം, ജീവിതം മാറ്റിമറിക്കാന്‍ സിനിമയ്ക്ക്‌ ഒടുക്കത്തെ പവറാണ്, തുറന്നുപറഞ്ഞ് റിമ കല്ലിങ്കല്‍

8125

മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി താര ദമ്പതികളാണ് സംവിധായകന്‍ ആഷിക് അബുവും ഭാര്യയും പ്രമുഖ സിനിമാനടിയുമായ റിമ കല്ലിങ്കലും. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്.

Advertisements

കുറച്ച് കാലമായി റിമ കല്ലിങ്കല്‍ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മറ്റ് വര്‍ക്കുകളുമായി സജീവമാണ്. ഇപ്പോഴിതാ റിമയുടെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: ഒന്നിനും കൊള്ളാത്ത ഭര്‍ത്താവ് എന്ന മോശം കമന്റുകള്‍ തിരുത്തിക്കുറിച്ചു, ആരാണെന്ന് മനസ്സിലാക്കാതെയായിരുന്നു വിഷ്ണുവിനെ പലരും വിമര്‍ശിച്ചതെന്ന് തുറന്നടിച്ച് ശില്‍പ്പ ബാല

സിനിമയില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ് ആവശ്യമാണെന്നും, ഒത്തിരി പേരെ സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമയെന്നും റിമ പറയുന്നു. താരരാജാവ് മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ വിവാദമായ സ്ത്രീവിരുദ്ധ സീനിനെ കുറിച്ചും റിമ സംസാരിച്ചു.

ശരിക്കും പറഞ്ഞാല്‍ മമ്മൂട്ടി അങ്ങനെ ചെയ്തതല്ല പ്രശ്‌നം. ഒരു ഹീറോ അങ്ങനെ ചെയ്തതാണ് പ്രശ്‌നമെന്നും അത് ഉറപ്പായും തിരുത്തപ്പെടേണ്ട ഒന്നു തന്നെയാണെന്നും സിനിമയ്്ക്ക് ഒടുക്കത്തെ പവറാണെന്നും പലരുടെയും ജീവിതം മാറ്റാനുള്ള പവര്‍ സിനിമയ്ക്കുണ്ടെന്നും റിമ പറയുന്നു.

Also Read: വലിയ പ്രതിഫലം ചോദിക്കുന്ന അഭിനേതാക്കളെ സിനിമയില്‍ നിന്നും ഒഴിവാക്കും, പ്രൊഡ്യൂസര്‍മാര്‍ മരം കുലുക്കിയും നോട്ടടിച്ചുമല്ല പണം കൊണ്ടുവരുന്നത്, മുന്നറിയിപ്പുമായി സുരേഷ് കുമാര്‍

സിനിമയിലൂടെ ഒരാളെ മാനസികവും ശാരീരികവുമായി ഉപദ്രപിക്കുന്നത് തെറ്റാണെന്ന് പറയണം. ഒത്തിരി മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവേണ്ടതുണ്ടെന്നും കാരണം അത്രത്തോളം സിനിമ നമ്മെ സ്വാധീനിക്കുന്നുണ്ടെന്നും റിമ പറയുന്നു.

Advertisement