വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നടിയായി മാറിയ മലയാളി താരമാണ് അമല പോൾ. 2009 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ്. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും സജീവമാണ്.
കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കാൻ സാധിച്ചിട്ടുണ്ട്. ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാൻ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്. മികച്ച അഭിനയ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അമല പോൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ആദ്യ കാലത്ത് വേഷമിട്ട സിനിമകളിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്ക പെടാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ മൈന എന്ന തമിഴ് സിനിമയിലെ താരത്തിന്റെ ഗംഭിര പ്രകടനം ഏറെ കൈയ്യടി നേടിയുരുന്നു. ഈ സിനിമയാണ് അമല പോളിന് കരിയർ ബ്രേക്ക് നൽകിയത്. പിന്നീട് താരം സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു.
ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, ഷാജഹാനും പരീക്കുട്ടിയും, ലൈല ഓ ലൈല തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ അമലാ പോൾ അഭിനയിച്ചിട്ടുണ്ട്. ടീച്ചർ ആണ് താരം അഭിനയിച്ച് പ്രദർശനത്തിന് എത്തിയ ഏറ്റവും പുതിയ സിനിമ. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം ആണ് അമല പോളിന്റെ പ്രദർശനത്തിന് തയ്യാറായിരിക്കുന്ന പുതിയ മലയാള ചിത്രം.
ഈ സിനിമയുടെ ട്രെയിലർ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിനോടകം തന്നെ വൈറലായി മാറിയ ട്രെയിലറിൽ പൃഥ്വിരാജുമായുള്ള അമലയുടെ ലിപ് ലോക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം ലിപ് ലോക്ക് സീനുകൾ വളരെ വിരമായി മാത്രമെ കാണാറുള്ളുവെന്നത് കൊണ്ട് തന്നെ ആടുജീവിതത്തിലെ അമല പൃഥ്വിരാജ് രംഗം ഏറെ ചർച്ച ചെയ്യപ്പെട്ടു.
സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യ വേഷമാണ് അമല പോൾ ചെയ്യുന്നത്. അതേ സമയം പൃഥ്വരാജിന് ഒപ്പമുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് ചോദ്യം വന്നപ്പോൾ അമല പോൾ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ചോദ്യത്തോട് വളരെ കൂളായിട്ടാണ് നടി പ്രതികരിച്ചത്.
ആടുജീവിതത്തിന്റെ കഥ പറഞ്ഞപ്പോൾ പൃഥ്വിരാജ് എല്ലാം പറഞ്ഞിരുന്നു എന്നും സിനിമയ്ക്കും കഥയ്ക്കും ലിപ് ലോക്ക് ആവശ്യമുള്ളത് കൊണ്ടാണ് താൻ അതിൽ അഭിനയിച്ചതെന്ന് നടി പറയുന്നു. ലിപ്ലോക്ക് രംഗം തനിക്ക് വലിയ കാര്യമല്ലെന്നും നഗ്‌നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നും അമല പോൾ പറയുന്നു.