മലയാള സിനിമയിലെ നടനും നിര്‍മ്മാതാവുമാണ് ദിനേശ് പണിക്കര്‍. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു.

നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവ് കൂടിയാണ്് ദിനേശ് പണിക്കര്‍. ഇന്ന് അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. അദ്ദേഹം നിര്‍മ്മിച്ച പത്തോളം സിനിമകള്‍ വലിയ ഹിറ്റായിരുന്നു.
ഇപ്പോഴിതാ ദിലീപ് ഇന്നസെന്റ് ബന്ധത്തെ കുറിച്ച് ദിനേശ് പണിക്കര്‍ യൂട്യൂബില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയുടെ പേരില്‍ താനും ദിലീപും തമ്മില്‍ വിവാദമായ ഒരു കേസുണ്ടായിരുന്നുവെന്നും ഒരു ചെക്ക് കേസായിരുന്നുവെന്നും ദിനേശ് പറയുന്നു.
ആ പടത്തിന്റെ പേരില്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ചെക്ക് താന്‍ കൊടുത്തിരുന്നുവെന്നും എന്നാല്‍ അത് മടങ്ങിയതോടെ ദിലീപ് കേസ് കൊടുക്കുകയും ചെയ്തിരുന്നുവെന്നും അതിന് ശേഷമുള്ള ആഴ്ചകളില്‍ അത് തന്നെയായിരുന്നു വാര്‍ത്തയെന്നും ദിനേശ് പറയുന്നു.
വിഷയത്തില്‍ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇടപെട്ടു. വിലക്കും പ്രശ്‌നങ്ങളുമൊക്കെയായി. പേഴസണലി നല്ല ബന്ധം ഉള്ളതുകൊണ്ട് താന്‍ ഇന്നസെന്റ് ചേട്ടനുമായി കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടായിരുന്നുവെന്നും നമുക്ക് എല്ലാം ശരിയാക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ദിനശ് കൂട്ടിച്ചേര്‍ത്തു.
ഒരു മീറ്റിങ് നടക്കുന്നതിനിടെ നിനക്ക് കാശിന് ഇപ്പോള്‍ അത്യാവശ്യമില്ല്‌ല്ലോ എന്നും ദിനേശിന് ഇപ്പോള്‍ ആവശ്യമുണ്ടെന്നും ദിലീപിനോട് ഇന്നസെന്റ് വിളിച്ച് പറഞ്ഞു. കേസ് പിന്‍വലിക്കാനും ആവശ്യപ്പെട്ടു. ആ വാക്കുകള്‍ കേട്ട് ദിലീപ് കേസ് പിന്‍വലിച്ചുവെന്നും ഓരൊറ്റ നിമിഷം കൊണ്ടാണ് ഇന്നസെന്റ് പ്രശ്‌നം പരിഹരിച്ചതെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.