മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. അദ്ദേഹത്തിന്റെ ലളിതമായ അഭിനയമികവ് കൊണ്ട് സിനിമാപ്രേമികൾക്കിടയിൽ വലിയൊരു കൂട്ടം ആരാധകരെ നേടിയെടുക്കാൻ അദ്ദേഹത്തിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിൽ മാത്രമല്ല, മറ്റ് തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ജയറാം. തമിഴിൽ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡചിത്രമായ പൊന്നിയിൻ സെൽവനിൽ അദ്ദേഹം നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഒന്നാം ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലാസിന് ഒരുങ്ങുകയാണ്.
ഇതിനിടെ താരം പൊന്നിയി സെൽവൻ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. പൊന്നിയൻ സെൽവൻ ചിത്രം മണിരത്നത്തിന്റെ മാന്ത്രികതയാണെന്ന് ജയറാം പറയുന്നു. ഇതിലെ എല്ലാ കഥാപാത്രങ്ങൾക്കും അനുയോജ്യരായ അഭിനേതാക്കളെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഓരോരുത്തരുടെയും വേഷവിധാനം അത് എടുത്ത് പറയേണ്ട ഒന്നാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ തന്നെ വളരെ മനോഹരമായിരുന്നുവെന്നും ജയറാം കൂട്ടിച്ചേർത്തു.
സിനിമയിലെ നായികമാരായ ഐശ്വര്യയും തൃഷയും മറ്റു പലരും അണിഞ്ഞിരുന്നത് ഒർജിനൽ ആഭരണങ്ങൾ തന്നെയാണെന്നും ഒരു സീൻ ചിത്രീകരിക്കുമ്പോൾ താൻ തൃഷയുടെ സൗന്ദര്യം കണ്ട് നോക്കി നിന്നു പോയിട്ടുണ്ടെന്നും ജയറാം തുറന്നുപറയുന്നു.
ഒരു കൊട്ടാരത്തിലെ സീൻ എടുക്കുമ്പോൾ കുന്ദവി ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൃഷ സിംഹാസനത്തിൽ ഇരിക്കുന്നുണ്ട്..അപ്പോൾ അവരുടെ ഭംഗി താൻ ആസ്വദിച്ച് നിന്നുപോയി എന്നും നമ്മൾ ആണിന്റെ ആയാലും പെണ്ണിന്റെ ആയാലും പ്രകൃതിയുടെ ഭംഗി ആയാലും ആസ്വദിക്കുമല്ലോ എന്നും ജയറാം പറയുന്നു.
താൻ നോക്കി നിൽക്കുന്നത് തെറ്റായി തൃഷ്യക്ക് തോന്നേണ്ടെന്ന് കരുതി അമ്മാ.. നീങ്ക നല്ല ഭംഗിയായിരിക്കുന്നത് കൊണ്ടാണ് ഞാൻ നോക്കിയിരിക്കുന്നത്. മറ്റൊന്നും വിചാരിക്കരുതെന്ന് അവരോട് തന്നെ പറഞ്ഞുവെന്നും ആ കഥാപാത്രത്തിന് അത്രയും ഓകെയായിരുന്നു തൃഷയെന്നും ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ പിന്നെ എടുത്തുപറയേണ്ട കാര്യമില്ലലോ എന്നും ജയറാം കൂട്ടിച്ചേർത്തു.
കൂടാതെ, ജയം രവി, കാർത്തി, പാർത്ഥിപൻ, തുടങ്ങി ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഈ അഭിനേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നതിലാണെന്നും ജയറാം വിശദീകരിക്കുന്നു.
അരുൾമൊഴി വർമനായി ജയം രവിയിലേക്ക് എത്തിയത് എന്താണെന്ന് നമ്മൾ ചിന്തിക്കേണ്ട കാര്യം ഇല്ല. രാജാരാജ ചോളനായിട്ട് രാവിലെ വേഷം കെട്ടി രവി കാരവനിൽ നിന്നിറങ്ങി നടന്നു വരുമ്പോൾ കണ്ണ് പെടേണ്ട എന്ന് പറയുമെന്നും അദ്ദേഹം പറയുന്നു. വന്ദിയ തേവനായി എന്റെ കൂടെയുള്ള കാർത്തിക്ക് പകരം വേറെ ആളില്ല എന്ന് തോന്നിപ്പോവുമെന്നാണ് ജയറാമിന്റെ വാക്കുകൾ.