ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. താരത്തിന്റെ വലിയ ശരീരത്തിനുള്ളിലെ ചെറിയ മനസാണ് എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നത്.
ഇപ്പോൾ സ്റ്റാർ മാജിക്കിലും സജീവമാണ് ഷിയാസ്. അനുവും ശ്രീദേവിയും ഷിയാസും ചേർന്ന് ഒരുക്കുന്ന തമാശകളൊക്കെ ആരാധകർക്കും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തനിക്ക് അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയാൻ മടിക്കാത്ത ഷിയാസിന്റെ വീഡിയോയാണ് ചർച്ചയാകുന്നത്.
സോഷ്യൽമീഡിയയിൽ ചിരിക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഷിയാസിന്റെ ഒരു പ്രതികരണം. ഈദ് സ്പെഷ്യലായി കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. അതിനിടയിൽ ഒരു ഗെയിം കളിക്കാം എന്ന് അവതാരക പറയുകയായിരുന്നു.
ഒരു വിസ്പർ ചാലഞ്ചായിരുന്നു ഷിയാസിനായി അവതാരക തയ്യാറാക്കിയിരുന്നത്. ഹെഡ്സെറ്റിലൂടെ ഉറക്കെ പാട്ട് വച്ച് ചെവിയിൽ വച്ചതിന് ശേഷം ഓപ്പോസിറ്റ് ഇരിയ്ക്കുന്ന ആൾ പറയുന്ന കാര്യങ്ങൾ ലിപ് മൂവ്മെന്റ്സിലൂടെ മനസ്സിലാക്കുകയും അത് കൃത്യമായി കണ്ടുപിടിക്കുന്നതുമാണ് വിസ്പർ ചലഞ്ച്.
പക്ഷെ വിസ്പർ ചലഞ്ചാണ് നടക്കുന്നത് എന്ന് കേട്ടതോടെ ഷിയാസിന് ആദ്യം ഓർമ വന്നത് സാനിറ്ററി നാപ്കിൻ ആയിരുന്നു. ഉടനെ ഇത് ആ വിസ്പർ അല്ല, വിസ്പർ ചാലഞ്ച് ആണ്. ആ വാക്കിന് വേറെ പല അർത്ഥങ്ങളും ഉണ്ട്, അത് പഠിക്കണം എന്ന് അവതാരിക പറയുകയാണ്.
അപ്പോള, ഈ വിസ്പറിന്റെ കാര്യം തന്നെ ഞാൻ അറിഞ്ഞത് ടിവിയിലെ പരസ്യത്തിലൂടെയാണെന്നും, പെൺകുട്ടികൾ ഓടിത്തുള്ളുന്നത് എല്ലാം കാണിച്ചുകൊണ്ട് വരുന്നതല്ലേ ആ പരസ്യം എന്നുമാണ് ഷിയാസ് ചോദിക്കുന്നത്.
എന്നാൽ ആ കോൺസപ്റ്റ് എല്ലാം മാറി, ഇന്ന് അത് അറിയണമെങ്കിൽ കല്യാണം കഴിക്കണം എന്നായിരുന്നു അവതാരികയുടെ മറുപടി. ഉടനെ ഷിയാസ്, വിസ്പറിന്റെ പരസ്യത്തിൽ മനസ്സിലാക്കാൻ കല്യാണം കഴിക്കണോ എന്ന് ചോദിക്കുകയായിരുന്നു. താരത്തിന്റേത് അന്തം വിട്ടത് പോലെയായിരുന്നു ചോദ്യം. ഇതാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്.
പിന്നീട് അഭിമുഖത്തിൽ തന്റെ സ്റ്റാർ മാജിക് അനുഭവങ്ങളെ കുറിച്ചാണ് ഷിയാസ് പറയുന്നത്. തീർത്തും വ്യത്യസ്തമായ ഷോ ആണിതെന്നും അവിടെ എല്ലാവരെയും തനിക്ക് ഇഷ്ടമാണെന്നും ഷിയാസ് പറയുന്നുണ്ട്.
എല്ലാവരെയും ഇഷ്ടമാണ്. അനുവിനേയാണ്കൂടുതലിഷ്ടം. ക്യാമറയ്ക്ക് പുറകിൽ ഞങ്ങൾ തല്ലുകൂടാറുണ്ടെങ്കിലും അതൊന്നും അധികം നീണ്ടുപോകാറില്ല എന്നും ഷിയാസ് പറയുകയാണ്.