ഇന്ത്യന്‍ സിനിമയിലെ ഉലകനായകനാണ് കമലഹാസന്. പകരം വെക്കാന്‍ ആളില്ലാത്ത പ്രതിഭ. വര്‍ഷങ്ങളായി സിനിമയിലെ വിവിധ മേഖലകളിലും തിളങ്ങി കൊണ്ടിരിക്കുകയാണ് നടന്. പക്ഷെ കമലിന്റെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. പ്രണയവും, പ്രണയ തകര്‍ച്ചകളും, വിവാഹമോചനവുമെല്ലാം കമലിനെ സംബന്ധിച്ചിടത്തോളം സാധാരണമായെന്ന് വേണം പറയാന്‍.
കമലിന്റെ തുറന്ന് പറച്ചിലുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്താറുണ്ട്. അതിലൊന്നാണ് സിനിമയില്‍ പ്രണയനായകനായി വിലസുമ്പോഴും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ പ്ലേ ബോയ് ആകാന്‍ ആഗ്രഹിച്ചു എന്നുള്ളത്. 1978 ലാണ് കമല്‍ ആദ്യമായി വിവാഹിതനാകുന്നത്. നര്‍ത്തകിയായിരുന്ന വാണി ഗണപതിയായിരുന്നു കമലിന്റെ ആദ്യ ഭാര്യ. മലയാളത്തിന്റെ മുഖശ്രീയായ ശ്രീവിദ്യയുമായി കമല്‍ പ്രണയത്തിലായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്ന് തുടങ്ങിയ സമയത്തായിരുന്നു വാണി ഗണപതിയുമായുള്ള പ്രണയവും പരസ്യമാകുന്നത്.
ആദ്യ വിവാഹശേഷമാണ് സരികയുമായുള്ള കമലിന്റെ ബന്ധം പുറത്തുവന്നത്. സരിക ശ്രൂതി ഹാസനെ പ്രസവിക്കുകയും ചെയ്തു. പിന്നീട് ആദ്യ ഭാര്യയുമായി ബന്ധം വേര്‍പെടുത്തി സരികയെ വിവാഹം ചെയ്തു. കുറച്ച് കാലത്തിന് ശേഷം അക്ഷരയും പിറന്നു. ഇതിന് ശേഷം സരികയുമായുള്ള ബന്ധം വേര്‍പെടുത്തി.
പിന്നാലെ നടി ഗൗതമിയുമായി ലിവിങ് റിലേഷനിലായി. എന്നാല്‍ ഇതും അധികകാലം നീണ്ടില്ല. ഇതിന് ശേഷം പ്രണയവും വിവാഹവും ഇനി വേണ്ടെന്ന് തീരുമാനിച്ച് മക്കള്‍ക്കൊപ്പം കഴിയുകയായിരുന്നു താരം. ഇപ്പോഴിതാ കമലുമായുള്ള ബന്ധം തകരാനുള്ള കാരണം പറയുകയാണ് ഗോതമി.
Also Read: ആടുജീവിതം രണ്ടാംഭാഗത്തില്‍ ഞാനുണ്ടാവും, എത്തുക ആടായിട്ടെന്ന് നടന് വിക്രം, അമ്പരന്ന് ആരാധകര്‍
ഒരു നടിയാണ് തങ്ങളുടെ ബന്ധം തകരാനുള്ള കാരണമെന്ന വാര്‍ത്തകളില്‍ പ്രതികരിക്കുകയാണ് താരം. കമലിന്റെ വിശ്വരൂപം ഉത്തമ വില്ലന്‍ തുടങ്ങിയ ചിത്രങ്ങളിലെ നായികയായ പൂജയാണ് ആ നടിയെന്നായിരുന്നു മുമ്പ് വന്ന വാര്‍ത്തകള്‍.
എന്നാല്‍ നടി കാരണമല്ല തങ്ങളുടെ ബന്ധം തകര്‍ന്നതെന്നും കമലിനൊപ്പമുള്ള ജീവിതം ദുസ്സഹമായി തോന്നിയപ്പോഴാണ് അങ്ങനെയൊരു തീരുമാനം എടുത്തതെന്നും ചില ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കോസ്റ്റിയൂം ഡിസൈനറായി താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അതിനൊന്നും തനിക്ക് പ്രതിഫലം തന്നില്ലെന്നും ഗൗതമി പറയുന്നു.