എന്റെ മനസ്സില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതിയ പേര്, എന്ത് ചോദിച്ചാലും കൊടുക്കാം, നവ്യയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടായിരുന്നു, തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

2727

മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്റെ മകനായ ധ്യാന്‍ സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്.

തുടര്‍ന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നിവിന്‍ പോളിയും, നയന്‍താരയും മുഖ്യ വേഷത്തില്‍ എത്തിയ ലവ് ആക്ഷന്‍ ഡ്രാമയാണ് ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീടും താരം നിരവധി സിനിമകളാണ് ചെയ്തത്.

Advertisements

ഇന്ന് ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം വൈറലാണ്. വളരെ തുറന്ന രീതിയിലുള്ള സംസാരമാണ് ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം പ്രേക്ഷകര്‍ സ്വീകരിക്കാനുള്ള കാരണം. ഇപ്പോഴിതാ പഴയ ഒരു അബിമുഖത്തില്‍ നവ്യ നായരെ കുറിച്ച് ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

Also Read: സത്യന്‍ അന്തിക്കാടിന്റെ മകന്‍ നടനെതിരെ വന്നിട്ടില്ല, ഫഹദിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല, ആരോപണങ്ങളില്‍ മറുപടിയുമായി ഫെഫ്ക

പണ്ട് തനിക്ക് നവ്യ നായരോട് തോന്നിയ ഒരിഷ്ടത്തെ കുറിച്ചായിരുന്നു താരം പറഞ്ഞത്. തനിക്ക് നവ്യയെ ഒത്തിരി ഇഷ്ടമായിരുന്നുവെന്നും കല്യാണം കഴിക്കാനൊക്കെ ആഗ്രഹമുണ്ടായിരുന്നുവെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നു.

Courtesy: Public Domain

എന്നാല്‍ നടന്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ച വെള്ളിത്തിര എന്ന ചിത്രത്തില്‍ നടനൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നത് കണ്ടപ്പോള്‍ ആ ഇഷ്ടം പോയി എന്നും അതിന് ശേഷം താന്‍ നവ്യയെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടാറുണ്ടെന്നും തമാശയായി ധ്യാന്‍ പറയുന്നു.

Also Read: അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് ഇവര്‍ക്കൊക്കെ എന്ത് കിട്ടിനാണ്, നാളെ നമ്മുടെ വീട്ടിലും ഇങ്ങനെ ഒരു മരണം സംഭവിക്കാവുന്നതേയുള്ളൂ, വൈറലായി കുറിപ്പ്

അതിനിടെ നവ്യയ്ക്ക് വിഷും കൈ നീട്ടം കൊടുക്കുകയാണെങ്കില്‍ എത്ര കൊടുക്കുമെന്ന അവതാരക ചോദിച്ചു. അപ്പോള്‍ താന്‍ എല്ലാം കൊടുക്കാമെന്നും തന്റെ മനസ്സില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതിയ പേരാണ് നവ്യയുടേതെന്നും ധ്യാന്‍ പറയുന്നു.

Advertisement