വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ ഏറെയും നാടൻ പെൺകുട്ടിയായി ആയതിനാൽ താരത്തിന് ആരാധകരും ഏറെയാണ്. തന്റെ ശാലീന സൗന്ദര്യം കൊണ്ടാണ് താരം ആരാധകരെ നേടിയെടുത്തത്.
മികച്ച നർത്തകികൂടിയായ അനുിത്താര സ്‌കൂൾ കേലാൽസവ വേദികളിൽ കൂടിയാണ് അഭിനയത്തിലേക്ക് ചുവട് വെച്ചത്. അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയ രംഗത്ത് സജീവമായത്. ഫാഷൻ ഫോട്ടോഗ്രാഫർ വി്ണു പ്രസാദ് ആണ് നടിയുടെ ഭർത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്.
ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, മാമാങ്കം, കുട്ടനാടൻ ബ്ലോഗ്, ശുഭരാത്രി, ആൻഡ് ദ് ഓസ്‌കർ ഗോസ് ടു, ദി ട്വൽത്ത് മാൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തിയിരുന്നു. മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് ഒപ്പവും യുവതാരങ്ങൾക്ക് ഒപ്പവും അനു സുത്താര ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.
താൻ പാതി മുസ്ലീം ആണെന്നാണ് അനു സിത്താര നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. പത്താംക്ലാസ് സർട്ടിഫിക്കറ്റിലും അനു സിത്താരയുടെ മതം മുസ്ലിം ആണ്. രേണുകയുടെ അച്ഛൻ അബ്ദുൾ സലാം മുസ്ലീം ആണ്. അമ്മ രേണുകയും അച്ഛൻ സലാമും പ്രണയിച്ച് വിവാഹം കഴിച്ചതാണ്.
വിപ്ലവ കല്യാണം ആയതിനാൽ തന്നെ അനു ജനിച്ച ശേഷമാണ് വീട്ടുകാർ പിണക്കം മറന്നത്. അതിനാൽ വിഷുവും ഓണവും റമസാനുമൊക്കെ അനുവിന്റെ കുടുംബം ആഘോഷിക്കും.അബ്ദുൽ സലാമിന്റെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും താൻ എടുക്കാറുണ്ടെന്നും അനു സിത്താര വളിപ്പെടുത്തുന്നു.
Also Read
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു, സങ്കടത്തിൽ ആരാധകർ
അതേ സമയം തന്റെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ താൻ മുസ്ലിം ആണെന്ന് അനു സിത്താര മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. നേരത്തെ വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം പറഞ്ഞത്. അച്ഛന്റെ ഉമ്മ നിസ്‌കരിക്കൻ ഒക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും നോമ്പും എടുക്കാറുണ്ടെന്നും അഭിമുഖത്തിൽ അനു സിത്താര പറഞ്ഞു.
അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്.വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ആഘോഷിക്കും. പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട് എ ന്നുമായിരുന്നു അനു സിത്താര അന്ന് പറഞ്ഞത്.
മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ. ഷറഫിദ്ദീൻ തുടങ്ങി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവ നായകൻമാർക്കും എല്ലാം ഒപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. 2013ൽ റിലീസായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര സിനിമാ ലോകത്തേക്ക് എത്തുന്നത്.
പിന്നീട് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലെ ലക്ഷ്മി ഗോപാല സ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ് അനു സിത്താര ശ്രദ്ധേയയാകുന്നത്.