മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് നടന് മുകേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തിലും കുടുംബ ബന്ധം അതുപോലെ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിയെക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണിത്.
‘മമ്മൂക്ക വലിയൊരു ഫാമിലിമാന് ആണ്. ഷൂട്ട് കഴിഞ്ഞ് ഒരുമിനിറ്റ് പോലും നില്‍ക്കില്ല, അപ്പോള്‍ തന്നെ വീട്ടിലേക്ക് പോകും. ഉച്ചയ്ക്ക് എറണാകുളത്ത് വീട്ടില്‍ നിന്ന് ദൂരയുള്ള സ്ഥലമാണെങ്കിലും വീട്ടില്‍ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോള്‍ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കില്‍ വൈകിട്ട് വീട്ടിലേക്ക് വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കും, ആ കതക് പൂട്ടിയോ, ജനല്‍ അടച്ചോ ഇതൊക്കെ ചോദിച്ചതിന് ശേഷമാണ് അദ്ദേഹം ഉറങ്ങാന്‍ പോകുന്നത്.
‘നിങ്ങള്‍ കുടുംബത്തോട് വളരെയധികം അറ്റാച്ച്ഡ് ആണല്ലോ’ എന്ന് ഞാന്‍ മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ‘നമ്മള് ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല. വക്കീലാകുമ്പോള്‍ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം, സിനിമാ നടനായപ്പോള്‍ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാന്‍. അങ്ങനെയൊരു ചിന്ത അവര്‍ക്ക് കൊടുക്കരുത്.’ കുടുംബബന്ധത്തിന്റെ അടിത്തറയില്‍ ഇതൊരു പ്രധാനകാര്യം തന്നെയാണ്.’മുകേഷ് പറഞ്ഞു.