മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.
മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.
പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങൾ, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.
ഇപ്പോഴിതാ റംസാൻ കാലത്ത് വിവിധ പാചക വിഡീയോകളുമായി മഷൂറയും സുഹാനയും ആരാധകരെ കൈയ്യിലെടുത്തിരുന്നു. റംസാനിലെ വിശേഷ ദിവസമായ 27ാം രാവ് ദിനത്തിൽ എടുത്ത മഷൂറയുടെ വ്‌ലോഗാണ് ഇപ്പോൾ വൈറൽ.
മഷൂറയുടെ വീഡിയോ തുടങ്ങുന്നത് ഒരു റെസിപ്പി ഉണ്ടാക്കാനുള്ള പ്ലാനിലാണ്. റീൽസിൽ കണ്ടപ്പോൾ ഉണ്ടാക്കാൻ തോന്നിയെന്നാണ് മഷൂറ പറയുന്നത്. നേരത്തെ തന്നെ കിച്ചണിൽ കയറി സാധനങ്ങളെല്ലാം സെറ്റാക്കി വെച്ചിരുന്നു. സഹായിക്കുന്നത് സുനുവാണ്.
അതേസമയം, മഷൂറ എന്താണ് ചെയ്യുന്നതെന്ന് നോക്കി കമന്റ് ചെയ്യുകയായിരുന്നു ഉമ്മയും സുഹാനയും. നിങ്ങളുണ്ടാക്കുന്നത് പോലെയല്ല, ഇത് വേറെ ലെവലാണെന്നായിരുന്നു മഷൂറ പറയുന്നത്. മമ്മ പണ്ടത്തപ്പോലെയല്ല. പെട്ടെന്ന് തന്നെ എല്ലാം ഉണ്ടാക്കി വെക്കും. ഇന്ന് 27ാമത്തെ രാവാണ്. അത് ഏറെ സ്പെഷലാണ്. കുറച്ചധികം കാര്യങ്ങൾ ചെയ്യാനുണ്ട്. പായസം ഉണ്ടാക്കുന്നത് സോനുവാണെന്നും മഷൂറ പറയുന്നു.
മകൾ സുനുവിനോടായിരുന്നു മഷൂറയുടെ സജഷൻസ് ചോദ്യമൊക്കെ, ഇതോടെ നിങ്ങളൊക്കെ ഒരു ടീമെന്നായിരുന്നു സുഹാനയുടെ കമന്റ്. ബഷി കൂടെയില്ല. പുറത്താണ് നോമ്പ് തുറക്കുന്നത്. അല്ലെങ്കിൽ ഇതിനിടയിലെല്ലാം വന്ന് കമന്റ് പറഞ്ഞേനെ എന്നും മഷൂറ പറയുന്നു.
മഷൂറയുടെ വീഡിയോയ്ക്ക് നിരവധി പേരായിരുന്നു കമന്റുമായെത്തിയത്. അതേസമയം, മഷൂറയ്ക്ക് കുറച്ചൂടെ റെസ്റ്റ് ചെയ്തൂടേ, അവിടെ സഹായത്തിന് ആളില്ലേ, എല്ലാവരും വല്ലാതെ ക്ഷീണിച്ചത് പോലെ തോന്നുന്നു എന്നൊക്കെയാണ് ചിലരുടെ കമൻരുകൾ.