ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് ദീപിക പദുക്കോൺ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായിക ആയിട്ടുള്ള ദീപികയ്ക്ക് ആരാധകരും ഏറെയാണ്. പത്താൻ എന്ന സൂപ്പർഹിറ്റ് ചിത്രമാണ് നടിയുടെ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം.
കിങ്ങ് ഖാൻ ഷാരുഖ് നായകനായി പത്താനിൽ കാവി കളർ ഇള്ള അടി വസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ ദീപികയ്ക്ക് എതിരെ ഒരു രാഷ്ട്രീയ പാർട്ടി നേതാക്കളും അനുഭാവികളും രംഗത്ത് എത്തിയിരുന്നു. അതേ സമയം ദീപിക പദുക്കോണും ബോളീവുഡ് യുവ സൂപ്പർ താരം രൺവീർ സിങ്ങും വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് വിവാഹിതരായത്.
2018 നവംബറിൽ ആയിരുന്നു ആരാധകർ ആഘോഷമാക്കിയ താരവിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴുയുമ്പോൾ മുതൽ ചില വാർത്തകൾ മുളച്ചു തുടങ്ങിയിരുന്നു. ദീപിക ഗർഭിണിയാണ് എന്ന തരത്തിൽ. നിരന്തരം പുറത്തുവരുന്ന ഇത്തരം വ്യാജ വാർത്തകളെ കുറിച്ച് ദീപിക അന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
ഒരു അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. സംഭവിക്കേണ്ട സമയത്ത് അത് സംഭവിച്ചോളും. വിവാഹിത ആയി എന്ന ഒരൊറ്റക്കാരണം തുറുപ്പുചീട്ടായി എടുത്തിട്ടാണ് ആളുകൾ അമ്മ ആകുന്നതിനെ കപറിച്ച് ചോദ്യം എറിയുന്നത്.
കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും എന്നോടിത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്നു കരുതി ഒരിയ്ക്കലും സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുത്. തീർച്ചയായും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അത് സംഭവിക്കേണ്ടത് ആണ്. പക്ഷേ ആ ഒരവസ്ഥയിൽക്കൂടി കടന്നു പോകാൻ അവരെ നിർബന്ധിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
മാറ്റം എന്നത് പ്രാവർത്തികമായാൽ മാത്രമേ ഇത്തരം ചോദ്യങ്ങൾക്ക് ഒരവസാനം ഉണ്ടാകൂവെന്ന് ഞാൻ വിശ്വസിക്കുന്നു എന്നായിരുന്നു നടി പറഞ്ഞത്.