രഞ്ജിത്ത് ചിത്രത്തില്‍ നിന്നും പിന്മാറിയത് ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ്, അതോടെ അന്‍വറിന്റെ ഭാഗ്യം തെളിഞ്ഞു, രാജമാണിക്യത്തെ കുറിച്ച് നിര്‍മ്മാതാവ് പറയുന്നു

865

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളാണ് സമ്മാനിച്ചത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

Advertisements

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ബെസ്റ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു രാജമാണിക്യം. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ഇന്നും വലിയ ഫാന്‍ ബേസ് തന്നെയുണ്ടെന്ന് പറയാം.

Also Read: ഒപ്പം റിലീസ് ചെയ്തത് ഏഴോളം വമ്പൻ ചിത്രങ്ങൾ: എല്ലാത്തിനേയും പൊട്ടിച്ച് മോഹൻലാലിന്റെ ആ ചെറിയ സിനിമ നേടിയത് പടുകൂറ്റൻ വിജയം

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവും നടനുമായ സന്തോഷ് ദാമോദരന്‍. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്‍വര്‍ എന്നും ആദ്യ സംവിധായകനാ രഞ്ജിത്തിന്റെ പിന്മാറ്റത്തിന് പിന്നാലെയാണ് റഷീദിനെ സംവിധായകനായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറയുന്നു.

ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ചമുമ്പായിരുന്നു സംഭവം. രഞ്ജിത്ത് പിന്മാറിയതോടെ അന്‍വര്‍ സംവിധാനം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ഫുള്‍ ടൈം സെറ്റില്‍ ഉണ്ടാവണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞതെന്നും അന്‍വറിനെ കൊണ്ട് ചെയ്യിപ്പിക്കുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്നും മമ്മൂട്ടി പറഞ്ഞതായി സന്തോഷ് പറഞ്ഞു.

Also Read: മഞ്ജുവിനോടുള്ള ആരാധന പ്രണയം പോലെ, അന്നുമുതലായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളായത്, തുറന്നുപറഞ്ഞ് മണിയന്‍ പിള്ള രാജു

ഒത്തിരി ഹിറ്റ് ചിത്രങ്ങള്‍ രഞ്ജിത്ത് ചെയ്തിട്ടുണ്ട്. ഈ ചിത്രം ചെയ്യേണ്ടെന്ന് രഞ്ജിത്ത് തീരുമാനിക്കുകയായിരുന്നുവെന്നും അന്‍വറിന് അങ്ങനെ ചിത്രം സംവിധാനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചുവെന്നും ഒരു ഉച്ചസമയത്താണ് അയാളുടെ ഭാഗ്യം തെളിഞ്ഞതെന്നും സന്തോഷ് പറഞ്ഞു.

Advertisement