മമ്മൂട്ടിയുടെ ആ തന്ത്രം മലയാളത്തിൽ ചിലവായില്ല, എന്നാൽ തെലുങ്കിൽ അമ്പരപ്പിക്കുന്ന ഹിറ്റായി

1339

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ജീവിതം തുടങ്ങിയത് ഒരു വക്കീൽ ആയിട്ടായിരുന്നു. പിന്നീട് വെള്ളിത്തിരിയിലെ തിളങ്ങുന്ന നായകൻ ആയപ്പോൾ അവിടെയും മമ്മൂട്ടിക്ക് വക്കീൽ കുപ്പായം പാകമായിരുന്നു.

മമ്മൂട്ടി അവതരിപ്പിച്ച വക്കീൽ വേഷങ്ങൾ എല്ലാംതന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്.
കോടതി മുറിയിലെ മമ്മൂട്ടിയുടെ സംഭാഷണങ്ങൾ ആരാധകരെ ആവേശത്തിലാക്കാറുണ്ട്. അഡ്വക്കേറ്റ് ജോർജ്ജ് കോര വെട്ടിക്കൽ മമ്മൂട്ടിയുടെ രസകരമായ ഒരു വക്കീൽ കഥാപാത്രമാണ്.

Advertisements

ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ ‘തന്ത്രം’ എന്ന ചിത്രത്തിലാണ് ഈ കഥാപാത്രമുള്ളത്. അതീവ രസകരമായ ഒരു കഥയും സിനിമയുമായിരുന്നെങ്കിലും ബോക്സോഫീസിൽ വലിയ വിജയമാകാൻ തന്ത്രത്തിന് കഴിഞ്ഞില്ല.

Also Read
അങ്ങനെ അമ്മയെ കണ്ടാൽ ഓടിച്ചെന്ന് കെട്ടിപിടിച്ച് പൊട്ടിക്കരയുമെന്നു മീനാക്ഷി, എപ്പോൾ വേണമെങ്കിലും മോൾക്ക് അമ്മയെ കാണാമെന്ന് ദിലീപ്: ചെന്നൈയിൽ സംഭവിച്ചത് വെളിപ്പെടുത്തി പല്ലിശ്ശേരി

സിനിമ ശരാശരി വിജയത്തിലൊതുങ്ങി. വ്യവസായിയായ ജെയിംസ് കൊല്ലപ്പെടുന്നു. ജെയിംസിന്റെ ഭാര്യ സൂസന്നയെ ഭർതൃവീട്ടുകാർ ഒറ്റപ്പെടുത്തുന്നു. അവരുടെ ലക്ഷ്യം ജെയിംസിന്റെ സമ്പത്താണ്.
അത് കൈക്കലാക്കാൻ ജെയിംസിന്റേയും സൂസന്നേയുടേയും വിവാഹം നിയമപരമല്ലെന്നും അവർ വരുത്തിതീർക്കുന്നു.

നിസഹയായ സൂസന്നയുടെ രക്ഷയ്ക്ക് എത്തുകയാണ് അഡ്വക്കേറ്റ് ജോർജ്ജ് കോര വെട്ടിക്കൽ. കേസിൽ നിന്ന് പിന്തിരിയാൻ ഭീഷണിയും ആക്രമണം നേരിടേണ്ടി വന്നെങ്കിലും ജോർജജ് കോര വെട്ടിക്കലിനെ ഉറച്ചുനിൽക്കുന്നു.

കേസ് വാദിക്കുകയും ഒടുവിൽ ജെയിംസിന്റെ മരണത്തിനു പിന്നിലെ ദുരൂഹത വെളിപ്പെടുകയും ചെയ്യുന്നു. ജെയിംസിന്റെ ബന്ധുക്കളാകുന്നു പ്രതികൾ. വിജയകരമായി കേസ് വാദിച്ച അഡ്വക്കേറ്റ് ജോർജജ് കോര വെട്ടിക്കലായി മമ്മുട്ടിതിളങ്ങിയപ്പോൾ സൂസന്നയായി എത്തിയത് ഉർവശിയായിരുന്നു.

മലയാളത്തിൽ ഈ സിനിമ വിജയമായില്ലെങ്കലും തന്ത്രത്തിന്റെ കഥ രസകരമാണെന്നും ഏത് ഭാഷയിലും വർക്കൌട്ടാകാൻ സാധ്യത ഉള്ളതാണെന്നും ഇൻഡസ്ട്രിയിലുള്ളവർക്ക് ബോധ്യം മുണ്ടായിരുന്നു. അതുകൊണ്ടാണ് തന്ത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടത്.

ചെട്ടു കിണ്ട പ്ലീഡർ എന്നായിരുന്നു തെലുങ്ക് ചിത്രത്തിന്റെ പേര്. മമ്മൂട്ടി അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിച്ചത് രാജേന്ദ്ര പ്രസാദാണ്. മലയാളത്തിലെ അതേ കഥാപാത്രത്തെ തന്നെ ഉർവശി തെലുങ്കിലും ചെയ്തു.

വംശിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിൽ ചെറിയ വിജയം മാത്രമായിരുന്ന തന്ത്രം തെലുങ്കിൽ വൻ ഹിറ്റായി മാറി. ഇളയരാജ ഈണമിട്ട സിനിമയിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു.

Also Read
അമൃതയുമായുള്ള വിവാഹ ബന്ധം പിരിയുമ്പോൾ മനസ്സിലുള്ള കാര്യങ്ങൾ ആരോടും പറയാൻ പറ്റിയില്ല, എന്നാൽ അമ്മയ്ക്ക് എല്ലാ കാര്യങ്ങളും അറിയാം, ബാല പറഞ്ഞത് കേട്ടോ

Advertisement